കത്‌വ: അണയാതെ പ്രതിഷേധം
കക്കട്ടില്‍: ജമ്മു കാശ്മീര്‍ താഴ്‌വരയില്‍ ഫാസിസ്റ്റ് നരാധമന്മാര്‍ ക്രൂരമായി കൊല ചെയ്ത ബാലികയോടും കുടുംബത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അരൂര്‍ ദാറുല്‍ ഖൈര്‍ ഇസ്‌ലാമിക പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥി യൂനിയന്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം വി. അമ്മദ് വേളം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഹസന്‍ ഫലാഹി അധ്യക്ഷത വഹിച്ചു. അജ്മല്‍ വഹബി, മുഹമ്മദ് ഫലാഹി പള്ളിയത്ത്, റഹീം പള്ളിയത്ത് പ്രസംഗിച്ചു. അസ്മഹ് വേളം, റഊഫ് കക്കംവള്ളി, അബ്ദുല്ല ചേലക്കാട്, സഅദ് നാദാപുരം, ഫത്താഹ് കക്കംവള്ളി പ്രതിഷേധ സംഗമത്തിന്ന് നേതൃത്വം നല്‍കി.
വടകര: വടകര ടൗണ്‍ മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര ടൗണില്‍ പ്രകടനം നടത്തി. പ്രൊഫ കെ.കെ മഹമൂദ്, എം.പി അബ്ദുല്‍ കരീം, പി.കെ ജലാല്‍, നഫ്‌സല്‍ എന്‍.പി.എം, മുഹമ്മദ് റാഫി നേതൃത്വം നല്‍കി.
മണിയൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആസിഫക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പ്രകടനം നടത്തി. കെ. റസാഖ് മാസ്റ്റര്‍, പി.ടി.കെ മുഹമ്മദലി, കെ.കെ യൂസുഫ്, എന്‍.കെ അബ്ദുല്ല ഹാജി, പി.കെ അബ്ദുല്ല, സി.കെ കുഞ്ഞബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.
കക്കട്ടില്‍: എസ്.കെ.എസ്.എസ്.എഫ് വട്ടോളി ശാഖ പ്രതിഷേധ പരിപാടിയും പ്രാര്‍ഥനാ സംഗമവും നടത്തി. മഹല്ല് പ്രസിഡന്റ് കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനം
ചെയ്തു. കെ.കെ അബ്ദുറഹ്മാന്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി. അധ്യക്ഷന്‍ മജീദ് റഹ്മാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അന്‍വര്‍ കെ അന്‍ഫാസ്, അജിഷാദ് കെ.കെ, സഹദ് റഹ്മാനി, ഹമീദ് കെ.കെ, ഷംസീര്‍ കെ കെ, ആദില്‍, ഷംസീര്‍ എം, റഊഫ് എന്‍ , മുഫീദ് പരിപാടിയില്‍ സംബന്ധിച്ചു.
തിരുവള്ളൂര്‍: എസ്.കെ.എസ്.എസ്.എഫ് ആയഞ്ചേരി മേഖലാ കമ്മിറ്റി പിഞ്ചു ബാലികയായ ആസിഫ ബാനുവിനെ പീഡിപ്പിച്ച് കൊല ചെയ്ത സംഘ് പരിവാര്‍ കാപാലികര്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മയും, പ്രാര്‍ഥനാ സംഗമവും നടത്തി.
ലത്വീഫ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് തൊടന്നൂര്‍ അധ്യക്ഷത വഹിച്ചു. കബീര്‍ റഹ്മാനി, മിര്‍സാ ഹുദവി, ശാക്കിര്‍ കടമേരി, ഇസ്മായീല്‍ തീക്കുനി, ശാക്കിര്‍ വള്ളിയാട്, സുബൈര്‍ മൗലവി, അഷ്‌റഫ് മാസ്റ്റര്‍, സമീര്‍ തിരുവള്ളൂര്‍ സംസാരിച്ചു. മൊയ്തു റഹ്മാനി സ്വാഗതവും ശംസുദ്ദീന്‍ തീക്കുനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."