മഴക്കാലരോഗവ്യാപനം: കുട്ടികള്‍ക്കായി ജാഗ്രതോത്സവം നടത്തുന്നു
കല്‍പ്പറ്റ: മഴക്കാല രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കില, ശുചിത്വ മിഷന്, കുടുംബശ്രീ മിഷന്, സാക്ഷരത മിഷന്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി കുട്ടികള്‍ക്കായി ജാഗ്രതോത്സവം-2018 എന്ന പേരില്‍ ദ്വിദിന ക്യാംപുകള്‍ നടത്തുന്നു.
അഞ്ചു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് ജില്ലയിലെ പഞ്ചായത്ത്, മുന്‍സിപ്പല്‍ വാര്‍ഡുകളിലാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി, കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ പി. സാജിത, ഹരിത കേരളം മിഷന് ജില്ലാ കോഡിനേറ്റര്‍ ബി. സുധീര്‍ കിഷന്, കില ഫെസിലിറ്റേറ്റര്‍ കെ. ബാലഗോപാലന്, സാക്ഷത മിഷന് അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.എന്‍ ബാബു, ശുചിത്വ മിഷന് പ്രോഗ്രാം ഓഫിസര്‍ കെ. അനുപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏപ്രില്‍ 20നും 30നും ഇടയിലാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ കില പരിശീലനം ലഭിച്ചവര്‍ നേതൃത്വം നല്‍കും. അശാസ്ത്രീയ മാലിന്യ സംസ്കരണം, കുടിവെള്ളത്തിന്റെ അശുദ്ധി, വിഷലിപ്തമായ ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും വര്‍ധിക്കുന്നതിനു പ്രധാന കാരണങ്ങള്‍. സമൂഹത്തിന്റെ ഒറ്റക്കെട്ടായ ഇടപെടല്‍ ഉïായാല് ഈ മൂന്നു പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. ഈ സാഹചര്യത്തില്‍ ആരോഗ്യജാഗ്രത സന്ദേശവും പ്രവര്‍ത്തനങ്ങളും കുട്ടികളിലും അവരിലൂടെ വീടുകളിലും എത്തിക്കുകയാണ് ജാഗ്രതോത്സവ ലക്ഷ്യം.
കൊതുകിന്റെ ലോകം, എലിവാഴും കാലം, ജലജന്യരോഗം എന്നീ വിഷയങ്ങളില്‍ ക്ലാസും ഇവയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുമാണ് ജാഗ്രതോത്സവത്തിന്റെ പ്രധാന ഉള്ളടക്കം. 50-60 കുട്ടികളാണ് ഒരോ ക്യാംപിലും പങ്കെടുക്കുക. ചക്കയും മാങ്ങയും ഉള്‍പ്പെടുത്തി തയാറാക്കുന്ന നാടന്‍ വിഭവങ്ങളാണ് ജാഗ്രതോത്സവത്തില്‍ കുട്ടികള്‍ക്ക് ഭക്ഷണമായി നല്‍കുകയെന്നും സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."