HOME
DETAILS
MAL
ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
backup
June 05 2016 | 00:06 AM
ഓയൂര്‍: ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു. പൂയപ്പള്ളി ചെങ്കുളം തുണ്ടില്‍ വീട്ടില്‍ തങ്കച്ചന്‍-കുഞ്ഞുമ്മ ദമ്പതികളുടെ മകള്‍ ബ്ലസി തങ്കച്ചനാ(20)ണ് മരിച്ചത്.
പനിയെത്തുടര്‍ന്നു രണ്ടാഴ്ചയോളം കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ ഒന്നിനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബിരുദധാരിയായ ബ്ലസി ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സഹോദരന്‍: ബ്ലസന്‍ തങ്കച്ചന്‍. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൂയപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്നും ഉദ്യോഗസ്ഥരെത്തി വീടും പരിസരങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."