കത്‌വ കൊലപാതകം; അലയടങ്ങാതെ പ്രതിഷേധം
കാസര്‍കോട്: കശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമിരമ്പുന്നു. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇന്നലെ പ്രതിഷേധവുമായി നിരത്തിലിറങ്ങി. ഇരയ്ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ടാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.
ഐ.എന്‍.എല്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം, മുസ്തഫ തോരവളപ്പ്, സി.എം.എ ജലീല്‍, റിയാസ് അമലടുക്കം, റഹീം ബെണ്ടിച്ചാല്‍, കാദര്‍ ആലംബാടി, മൊയ്തീന്‍ ഹാജി ചാല, ഹനീഫ് കടപ്പുറം, മൗലവി അബ്ദുല്ല, ഹനീഫ് തുരുത്തി, ഉമൈര്‍ തളങ്കര, അഡ്വ. ഷേഖ് ഹനീഫ്, ശാഫി സന്തോഷ് നഗര്‍, ഹൈദര്‍ കുളങ്കര, ഹനിഫ് ഹദ്ദാദ് നഗര്‍, ഹബീബ് ഒളയത്തടുക്ക, സാദിഖ് കടപ്പുറം, സിദ്ധിഖ് പാലോത്ത് സംസാരിച്ചു. മുസ്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, വൈസ് പ്രസിഡന്റുമാരായ അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡന്റ് വി.എം മുനീര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, എ.എ അബ്ദുല്‍ റഹിമാന്‍, സി.ഐ.എ ഹമീദ്, സഹീര്‍ ആസിഫ്, സഹദ് ബാങ്കോട്, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, എം.പി അഷ്‌റഫ്, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, സലിം അലിബാഗ്, മുജീബ് തളങ്കര നേതൃത്വം നല്‍കി
'ഉണരട്ടെ സവര്‍ണ ഇന്ത്യയുടെ മനഃസാക്ഷി' എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ് ഹരിത കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പ്രതിഷേധ കൂട്ടായ്മ നടത്തി. ഹരിത സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് അധ്യക്ഷയായി. ജില്ലാ കമ്മിറ്റി സെക്രട്ടറി തസീല, ട്രഷറര്‍ അഷ്‌റീഫ, സലിസ, മുനീസ, സല്‍മ, ഷഹാന, ആയിഷ, മുബീന, ആബിദ അബിദ്, സഫ്വാന, റഹീസ എന്നിവര്‍ നേതൃത്വം നല്‍കി
മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ബദിയടുക്കയില്‍ നടത്തിയ പ്രകടനത്തിന് മാഹിന്‍ കേളോട്, അന്‍വര്‍ ഓസോണ്‍, ബദ് റുദ്ദീന്‍ താഷിം, അബ്ബാസ് ഹാജി ബിര്‍മിനുക്ക, അബ്ദുല്ല ചാലക്കര, ബഷീര്‍ ഫ്രണ്ട്‌സ്, സിറാജ് മുഹമ്മദ്, അബ്ദുറഹ്മാന്‍ കുഞ്ചാര്‍, ഹൈദര്‍ കുടുപുകുഴി, ഇഖ്ബാല്‍ ഫുണ്ട്മാജിക്ക്, മുഹമ്മദ് കുഞ്ഞി, ഹനീഫ് കന്യാന, സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല നേതൃത്വം നല്‍കി
'എല്ലാവരുടേതുമാണ് ഇന്ത്യ' എന്ന പ്രമേയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ മണ്ഡലം കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. ജില്ലാ ട്രഷറര്‍ മഹ്്മൂദ് പള്ളിപ്പുഴ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
പള്ളിക്കരയില്‍ നിന്നാരംഭിച്ച റാലി മവ്വല്‍, ബേക്കല്‍, പാലക്കുന്ന്, ഉദുമ, മേല്‍പ്പറമ്പ് വഴി പരവനടുക്കത്ത് സമാപിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഹമീദ് കക്കണ്ടം, എം.സി ഹനീഫ, അബൂ താഈ, അബ്ദുല്ല നെച്ചിപ്പടുപ്പ്, സക്കരിയ കുന്നരിയത്ത്, താജുദ്ദീന്‍ പടിഞ്ഞാര്‍, ടി.എം അബ്ദുല്‍ റഹ്മാന്‍, സബാഹ്, അബ്ബാസ്, ആര്‍.ബി ഷാഫി, ഫാരിഖ് അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, റഷീദ് ചട്ടഞ്ചാല്‍, നൂരിഷാ മൂടാംബയല്‍ നേതൃത്വം നല്‍കി.
മുളിയാര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ബോവിക്കാനം ടൗണില്‍ പ്രകടനം നടത്തി. മുസ്‌ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് പി.എ അസൈനാര്‍, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ബി.എം അശ്രഫ്, ഷെരിഫ് കെടവഞ്ചി ബാത്വിഷ പൊവ്വല്‍, മന്‍സുര്‍ മല്ലത്ത്, സിദ്ധിഖ് ബോവിക്കാനം, അബ്ദുല്‍ ഖാദര്‍ കുന്നില്‍, സി. സുലൈമാന്‍, അബ്ദു റഹ്മാന്‍ ബസ് സ്റ്റാന്‍ഡ്, എ.കെ യുസുഫ്, ഹംസ ചോയിസ്, ബി.എം ഹാരിസ് ബാലനടുക്കം, റാഷിദ് മുലട്ക്കം, ഹുസൈന്‍ മാസ്തികുണ്ട്, കെ.കെ മുഹമ്മദ്, ഹംആലുര്‍, ഷഫിക് മൈകുഴി, കാദര്‍ ആലുര്‍, അഷ്‌റഫ് ബോവിക്കാനം നേതൃത്വം നല്‍കി.
മുസ്‌ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പളയില്‍ നടത്തിയ പ്രതിഷേധ റാലിക്ക് മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സക്കീര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ സെക്രട്ടറി വി.പി അബ്ദുല്‍ ഖാദര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എം അബ്ബാസ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള, സെക്രട്ടറി എ.കെ.ആരിഫ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, ട്രഷറര്‍ ടി.എം ഷുഹൈബ്, ഇബ്രാഹീം ബത്തേരി, എം.പി മുഹമ്മദ്, കെ.വി യൂസുഫ്, അഹമ്മദ് കുഞ്ഞി ഗുദ്ര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ടരീകാക്ഷ, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ നേതൃത്വം നല്‍കി.
എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പില്‍ നീതി ജാഗ്രത കൂട്ടായ്മയും പ്രതിഷേധ റാലിയും നടത്തി. സര്‍ഫറാസ് ചളിയങ്കോട്, നവാസ് ചെമ്പിരിക്ക, സന്‍ഫിര്‍ ചളിയങ്കോട്, ഹര്‍ഷാദ് ബെണ്ടിച്ചാല്‍, ഫൈസല്‍ പള്ളിപ്പുറം, ആഷിക് കൂവത്തൊട്ടി, അബ്ബാസ് ചെമനാട്, ജസീല്‍ പരവനടുക്കം, ആസിഖ് കീഴൂര്‍, മര്‍വാന്‍ ചെമ്പിരിക്ക, അഫ്‌റാസ് ചെമ്മനാട്, ബാസിത്ത് ചട്ടംഞ്ചാല്‍, അസ്‌ക്കര്‍ കീഴൂര്‍, ഫയാസ് പള്ളിപ്പുറം, ജംഷീദ് കളനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തെരുവത്ത് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് ഇക്ബാല്‍, ഷാഫി തെരുവത്ത്, ടി.ഇ കുഞ്ഞാമദ് മാസ്റ്റര്‍, ഇനായത്ത് മൂപ്പന്‍, കെ.എച്ച് അഷ്‌റഫ്, അഷ്‌റഫ് ഹാജി പോയക്കര, മുസ്താക്ക് സാഹിബ്, ഉസ്മാന്‍ കടവത്ത്, ഫയാസ് പോയക്കര, മൊയ്തു പള്ളിക്കാല്‍, ശരീഫ് സാഹിബ്, ഹുസൈന്‍, കെ.എസ് ബഷീര്‍, കെ.എം ബദറുദ്ദീന്‍ ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."