കടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം ഇനി മുതല്‍ ഐ.എസ്.ഒ സ്ഥാപനം
ശ്രീകൃഷ്ണപുരം : ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കടമ്പഴിപുറം സാമൂഹികാരോഗ്യകേന്ദ്രം ഇനി മുതല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി പ്രഖ്യാപിക്കപ്പെട്ടു.സ്ഥാപനത്തിന് ലഭിച്ച ഐ.എസ്.ഒ, 90012015 ആദര മുദ്രയുടെ പ്രഖ്യാപനം പാലക്കാട് എം.പി, എം.ബി രാജേഷ് നിര്‍വ്വഹിച്ചു. കടമ്പഴിപുറം സി.എച്ച്.സി യില്‍ പുതിയതായി അനുവദിക്കപ്പെട്ട ഡെന്റല്‍ തസ്തിക ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന ഡെന്റല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച പൗരാവകാശ രേഖയുടെ പ്രകാശനം കടമ്പഴിപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അംബുജാക്ഷി നിര്‍വ്വ ഹിച്ചു.
ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ സി.എന്‍.ഷാജു ശങ്കര്‍, കെ.ശ്രീധരന്‍ മാസ്റ്റര്‍, അഡ്വ.കെ.മജീദ്, ജ്യോതി വാസന്‍, കെ.ശാന്തകുമാരി,ടി.രാമചന്ദ്രന്‍ മാസ്റ്റര്‍, പി.എം.നാരായണന്‍ മാസ്റ്റര്‍, ഉഷാ നാരായണന്‍, ബിന്ദു ഉണ്ണികൃഷ്ണന്‍, ഡോ. ദീപക് ഗോപിനാഥ്, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, പി.സുബ്രഹ്മണ്യന്‍, യു.ഹരിദാസന്‍ വൈദ്യര്‍, നാരായണന്‍ മൂസ്സത്, ദേവദാസ്, കെ.പി.ശ്രീനിവാസന്‍, കെ.ഉത്തമന്‍, കെ.മൊയ്തു കുട്ടിസംസാരിച്ചു.
പാലക്കാട് ജില്ലയിലെ ഐ.എസ്.ഒ പദവി നേടുന്ന ആദ്യത്തെ സാമൂഹികാരോഗ്യ കേന്ദ്രമാണ് ശ്രീകൃഷ്ണപുരം.
ആശുപത്രിയുടെ അന്തരീക്ഷം മാറി വരുന്നതോടൊപ്പം രോഗികള്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇതുവഴി കഴിയുകയാണ്. ചികിത്സ കഴിഞ്ഞു മടങ്ങുന്ന രോഗികളില്‍ നിന്ന് ഒരാഴ്ചക്കാലം സുഖവിവരങ്ങളന്വേഷിച്ച്തുടര്‍ സേവനം നല്കുന്ന പുതിയൊരു കര്‍മ്മപദ്ധതി ഐ.എസ്.ഒ പ്രഖ്യാപനത്തിന്റെ ഭാഗമായി ആശുപത്രിയില്‍ നടപ്പിലാക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. ആശുപത്രിക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതിന് പരിശ്രമിച്ച ബ്ലോക്ക് പഞ്ചായത്ത്, സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ പ്രതിനിധികള്‍ക്ക് കടമ്പഴി പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതിയെന്ന സംഘടന ആദരവ് നല്കി.
ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സി ടി.എഫ്.എം സൊലൂഷന്‍സ്, സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി ടി. ക്യൂ സര്‍വീസസ് എന്നീ സംഘടനകളെ ചടങ്ങില്‍ അനുമോദിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി ഘോഷയാത്രയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."