HOME
DETAILS

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആഹ്വാനം നടപ്പാക്കാന്‍ യുവാക്കളെത്തി: ജില്ലയില്‍ പലയിടത്തും സംഘര്‍ഷം

  
backup
April 17 2018 | 08:04 AM

%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be-2

പാലക്കാട് : സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനം നടപ്പാക്കാന്‍ ഒരു സംഘം രംഗത്തിറങ്ങിയതോടെ ജില്ലയിലെങ്ങും സംഘര്‍ഷാവസ്ഥ. ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷധിച്ച് ജനകീയ മുന്നണിയുടെ പേരിലാണ് സോഷ്യല്‍മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. രാവിലെ മുതല്‍ ജില്ലയുടെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടയുകയും കടകള്‍ ഭീഷണിപ്പെടുത്തി അടപ്പിക്കുകയും ചെയ്തു.
ബലമായി കടകള്‍ അടപ്പിക്കാനും ഗതാഗതം തടസ്സപ്പെടുത്താനുമുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ ശ്രമം ആളുകള്‍ ചോദ്യം ചെയ്തതോടെ പലയിടത്തും സംഘര്‍ഷാവസ്ഥക്കിടയാക്കി.പാലക്കാട് നഗരത്തില്‍ 250ല്‍ അധികം ബൈക്കുകളിലായി എത്തിയ യുവാക്കള്‍ റോന്തു ചുറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. മേലാമുറി, ചുണ്ണാമ്പുത്തറ, വടക്കന്തറ തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കുകളില്‍ ഹോണ്‍ മുഴക്കി ഭീതി പടര്‍ത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ടൗണ്‍ നോര്‍ത്ത് പോലീസിന്റെ നേതൃത്വത്തില്‍ നൂറണിയില്‍ നിന്ന് തടഞ്ഞു. പോലീസിനെതിരെ തിരിഞ്ഞ പ്രവര്‍ത്തകരെ ലാത്തി വീശി ഓടിച്ചു. ഹര്‍ത്താലനുകൂലികള്‍ ഉപേക്ഷിച്ചിട്ടു പോയ 70ഓളം ബൈക്കുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് എ.ആര്‍ ക്യാമ്പിലേയ്ക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെ നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് ഹര്‍ത്താലനുകൂലികളും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബസ് സര്‍വീസ് നിര്‍ത്തിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുളളവര്‍ വലഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും നഗരത്തില്‍ 'ഭീതി പരത്താന്‍ ശ്രമം ഉണ്ടായിരുന്നു. സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ അജ്ഞാതര്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു.
ഹര്‍ത്താലിനെക്കുറിച്ച് വാര്‍ത്തകളൊന്നും മറ്റുമാധ്യമങ്ങളില്‍ വരാത്തതിനെ തുടര്‍ന്ന് നിരവധിപേരാണ് സ്വകാര്യബസുകളില്‍ യാത്രതിരിച്ചത്. എന്നാല്‍ പലയിടത്തും സ്വകാര്യബസുകള്‍ ഒരുസംഘം ആളുകള്‍ തടഞ്ഞതോടെ ജനങ്ങള്‍ പെരുവഴിയിലായി. രാവിലെ സ്വകാര്യബസുകള്‍ സാധാരണപോലെ സര്‍വീസ് നടത്തി. പിന്നീട് പലയിടത്തും ആക്രമസംഭവങ്ങള്‍ ഉടലെടുത്തതോടെരാവിലെ പൂര്‍ണമായി നിര്‍ത്തിവെച്ചെങ്കിലും ഉച്ചയോടെ പല ബസുകളും സര്‍വീസ് നടത്തി. കൊടുവായൂര്‍, പുതുനഗരം, പട്ടാമ്പി, വല്ലപ്പുഴ, ചെര്‍പ്പുളശേരി, ഒറ്റപ്പാലം, മുതലമട മണ്ണാര്‍ക്കാട് മേഖലകളിലും പാലക്കാട് നഗരത്തില്‍ വിവിധയിടങ്ങളിലും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ചെര്‍പ്പുളശ്ശേരിയില്‍ ഗതാഗതം തടസപ്പെടുത്താന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ട കല്ലെടുത്ത് മാറ്റിയ പൊലിസുകാരനെ ഒരു സംഘം മര്‍ദിച്ച് അവശനാക്കി. സിവില്‍ പൊലിസ് ഓഫീസര്‍ കൃഷ്ണദാസിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മുപ്പതോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് സാധാരണ പോലെ സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. ഒറ്റപ്പാലം ഗൂരുവായൂര്‍ റൂട്ടില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നാലുവരെ നിര്‍ത്തിവെച്ചെങ്കിലും പിന്നീട് നാലുമണിയോടെ പുനരാഭിച്ചു.
വൈകീട്ട് അഞ്ചിന് ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള ഓവര്‍ ബ്രിഡ്ജിലും പ്രിയദര്‍ശിനി റോഡിലും ഒരു സംഘം ആളുകള്‍ തീകത്തിച്ച് ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സംഭവം അറിഞ്ഞ പൊലിസും ഫയര്‍ ഫോഴ്‌സും തീഅണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചു. ഹര്‍ത്താലിന്റെ മറവില്‍ സംഘര്‍ഷാവസ്ഥകണക്കിലെടുത്ത് തുടര്‍ന്ന് പൊലിസ് പ്രധാന പ്രദേശങ്ങളില്‍ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
ഒറ്റപ്പാലം: കത്്‌വ പീഡനകൊലപാതകത്തില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഒറ്റപ്പാലത്തും പരിസരപ്രദേശത്തും പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. രാവിലെ തുറന്ന് പ്രവര്‍ത്തിച്ച ബാങ്കുകളെല്ലാം ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും സ്വകാര്യബസ്സുകള്‍ അടക്കം സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ജനത്തെ ദുരിതത്തിലാക്കുന്ന രീതിയിലായിരുന്നു ഹര്‍ത്താല്‍. വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി. ഹര്‍ത്താലിന് ആഹ്വാനം പിന്നില്‍ ഏത് സംഘടനയാണെന്ന് അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി യിട്ടുണ്ട്. നാഥനില്ലാത്ത സമരങ്ങളില്‍ ആസൂത്രിതമായി ദുഷ്ടശക്തികള്‍ കയറിക്കൂടി കലാപമാക്കി വഴിതിരിച്ചുവിടാനുള്ള സാധ്യതയുള്ളതിന്നാല്‍ തന്നെ വളരെ സൂക്ഷ്മതയോടെയാണ് പൊതുസമൂഹം ഹര്‍ത്താലിനെയും നോക്കിക്കണ്ടത്. ഒറ്റപ്പാലം നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഹര്‍ത്താല്‍ അനുകൂലികള്‍ അമ്പലപ്പാറയില്‍ സംഘ് പരിവാറിനെ ആക്ഷേപിച്ചും, അല്ലാതെയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ആസിഫക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുരുക്കുംപറ്റ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി സിദ്ദീഖ് അക്ബര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഭരത് ചുനങ്ങാട്, ഉസ്മാന്‍ മുരുക്കുംപറ്റ, ഹനീഫ പുളിഞ്ചോട്, റിയാസ് ചുനങ്ങാട് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. മുത്തലിബ് മുരുക്കുംപറ്റ സ്വാഗതവും റഫീഖ് പിലാത്തറ നന്ദിയും പറഞ്ഞു.
പട്ടാമ്പി: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പട്ടാമ്പിയെ നിശ്ചലമാക്കി. രാവിലെ ഏതാനും, വാഹനങ്ങളും കടകളും തുറന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധപൂര്‍യം കടകള്‍ അടപ്പിക്കുകയും, ബസുകള്‍ തടയുകയും ചെയ്തു. ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പട്ടാമ്പിയില്‍ വന്‍ പ്രകടനവും നടത്തി. പൊലിസിന്റെ മുന്‍കരുതലില്ലായ്മയാണ് പട്ടാമ്പി മേഖലയിലെ ഹര്‍ത്താല്‍ വിജയിക്കാന്‍ ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് 500ഓളം പേര്‍ക്കെതിരെ കേസെടുത്തു. പട്ടാമ്പി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലെ 40 ഓളം പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പട്ടാമ്പിയില്‍ നിന്ന് 12 ഉം, ചാലിശ്ശേരിയില്‍ 11 ഉം, തൃത്താലയില്‍ നിന്ന് 3 പേരെയുമടക്കം 26 പേരെ റിമാന്റ് ചെയ്തു. മതസ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ തി നും, പൊലിസിന്റെ ഔദ്യോഗിക നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. ഹര്‍ത്താല്‍ അനുകൂലികള്‍ വൈകുന്നേരവും പട്ടാമ്പി ടൗണില്‍ പ്രകടനം നടത്തി.
പടിഞ്ഞാറങ്ങാടി: ആലൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലിസ് ലാത്തി വീശി. ഒരു പ്രകോപനമില്ലാതെയാണ് പൊലിസ് ലാത്തിചാര്‍ജ്ജ് നടത്തിയതെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ ആരോപിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ ആലൂരില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തി കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ എസ്.ഐ യും, ഒരു പൊലിസുകാരനും സ്ഥലത്തെത്തി. നിങ്ങളോടാരാണ് കടകള്‍ അടപ്പിക്കാന്‍ പറഞ്ഞത് എന്നും, മറ്റും ചോദിച്ചു. ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ല സഹകരിക്കാന്‍ പറഞ്ഞതാണ്. അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അടച്ചാല്‍ മതി. എന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ മറുപടി നല്‍കി.
പിന്നെ പൊലിസുകാര്‍ തിരിച്ച് പോവുകയും കൂടുതല്‍ പൊലിസുകാരുമായി തിരിച്ച് വന്ന് പിരിഞ്ഞ് പോവാന്‍ ആവശ്യപ്പെടുകയും ഒരു പ്രകോപനവുമില്ലാതെ ലാത്തി ചാര്‍ജ്ജ് നടത്തുകയുമായിരന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ചെര്‍പ്പുളശ്ശേരി: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രദേശത്തു വ്യാപകമായി വാഹനം തടയലും കടയടപ്പിക്കലും നടത്തി. ബി.ജെ.പി ഒഴികെവിവിധ രാഷ്ട്രീയ പാര്‍ട്ടി യിലെയും സംഘടനയിലെയും യുവാക്കളും വിദ്യാര്‍ഘികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും വഴി തടയലും അരങ്ങേറി. അതിനിടെ വാഹനം തടയാന്‍ റോഡില്‍ ഉണ്ടാക്കിയ തടാം മാറ്റുന്നതിനിടെ ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ കൃഷ്ണദാസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ മൂക്കിനു പരുക്കേറ്റു.
ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സമരാനുകൂലികളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതി ഷേധിച്ചു പൊലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് തടഞ്ഞതോടെ സ്റ്റേഷനിലേക്ക് അക്രമികള്‍ കല്ലെറിഞ്ഞതായി പൊലിസ് പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നായി ഇരുപത്തൊന്‍പതു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതായി അറിയുന്നു. ചെര്‍പ്പുളശ്ശേരി, കിഴൂര്‍ റോഡ്,ചളവറ,തൂത ,തച്ചങ്ങാട് പ്രദേശത്തു വഴി തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പൊലിസ് ലാത്തി വീശി ഓടിച്ചു.അതിനിടെ ചളവറയിലും തച്ചങ്ങാടും പൊലിസിനെ കണ്ട് സമരക്കാര്‍ മാറി നിന്നതോടെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പൊലിസ് നശിപ്പിച്ചതായി പറയുന്നു.
ഷൊര്‍ണൂര്‍ : പെട്ടെന്നുണ്ടായ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചു. മേഖലയില്‍ പതിനൊന്ന് മണിയോടെയാണ് കടകളടക്കാനുള്ള ആഹ്വാനവുമായി ഹര്‍ത്താല്‍ അനുകൂലികള്‍ രംഗത്തെത്തിയത്. ഹോട്ടലുകള്‍ ചായക്കടകള്‍ ബേക്കറികള്‍ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടക്കാന്‍ നിര്‍ബന്ധിതരായി.
കുളപ്പുള്ളിയിലും സമാന സംഭവമാണ് ഉണ്ടായത്. വാടാനാംകുറുശ്ശി ഓങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ പത്ത്മണിയോടെ തന്നെ കടകളടപ്പിച്ചു. ബാങ്കുകളേയും ഹര്‍ത്താല്‍ ബാധിച്ചു. വിഷുപിറ്റേന്ന് നഗരങ്ങളില്‍ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ ഹര്‍ത്താല്‍ ആഹ്വാനം മൂലം ബസ് സര്‍വ്വീസുകള്‍ ഓരോ ടൗണില്‍ വെച്ച് ഓട്ടം അവസാനിപ്പിച്ചു. അതുകൊണ്ട്തന്നെ യാത്രക്കാര്‍ ഏറെ ദുരിതം അനുഭവിക്കേണ്ടിവന്നു. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പതിവില്‍കൂടുതല്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
ആലത്തൂര്‍ : കത്്‌വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂരില്‍ ഹര്‍ത്താലാചരിച്ചു. കട കമ്പോളങള്‍ അടഞു കിടന്നു. ബസുകള്‍ ഓടിയില്ല.രാവിലെ കടകള്‍ തുറന്നെകിലും പിന്നീട് അടക്കുകയായിരുന്നു. ജനകീയ ഹര്‍ത്താലാണ് നടന്നത്. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ നടന്ന ഹര്‍ത്താലിന്ന് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. രാവിലെ ഓടിയ ബസുകള്‍ പത്ത്മണിയോടെ നിര്‍ത്തുകയായിരുന്നു.
മണ്ണാര്‍ക്കാട്: കത്വവ ബാലികയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനകീയ കൂട്ടായ്മയുടെ പേരില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ തന്നെ ഉള്‍പ്രദേശങ്ങളില്‍ ബസുകളുള്‍പ്പെടെ സര്‍വ്വീസ് നടത്തിയില്ല. നഗരത്തില്‍ 11മണിവരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്തിരുന്നു.
ജനകീയ കൂട്ടായ്മയുടെ പേരില്‍ ഇറങ്ങിയ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളടപ്പിച്ചു. വാഹനങ്ങള്‍ നെല്ലിപ്പുഴ, നൊട്ടമല, കുന്തിപ്പുഴ, ആറ്യമ്പാവ്, കോട്ടോപ്പാടം, അലനല്ലൂര്‍, കോട്ടപ്പളള. തിരുവിഴാംകുന്ന് തുടങ്ങിയ ഭാഗങ്ങളിലെല്ലാം വാഹനങ്ങള്‍ തടഞ്ഞു. ഇതോടെ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി. ചിലഭാഗങ്ങളില്‍ പൊലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ട് ഗതാഗതം പുനസ്ഥാപിച്ചു. അത്യാവശ്യ വാഹനങ്ങളെ കടത്തി വിട്ടിരുന്നു. ഹര്‍ത്താല്‍ ആനുകൂലികള്‍ കുന്തിപ്പുഴ നിന്ന് തുടങ്ങിയ പ്രടനം കുമരംപുത്തൂര്‍ ചുങ്കം ചുറ്റി നെല്ലിപ്പുഴ വരെ നടത്തി അവസാനിപ്പിച്ചു. യുവാക്കളടങ്ങുന്ന നൂറുകണക്കിന് പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
മണ്ണാര്‍ക്കാട്: കത്വ പെണ്‍കുട്ടിക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞതിന് പതിനൊന്നു പേരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. അമീന്‍(23),ഷിബില്‍(20),ജംഷാദ്(25),നൗഫല്‍(19),മുഹമ്മദ് അജ്മല്‍(20),മുഹമ്മദ് ഫാസില്‍(22),റെനീഷ്(22),മുഹമ്മദ് ഹാഷിം(21),ഫര്‍ഹാന്‍(21),സാദിഖ്(20),ആഷിഫ്(20), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇരുപത്തിയഞ്ചോളം കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago