നഴ്‌സുമാരുടെ സമരം തുടരുന്നു; കണ്ടില്ലെന്നു നടിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടുദിവസം പിന്നിട്ടു. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. സമരം തുടങ്ങിയിട്ട് ഇതുവരെ യാതൊരുവിധ സര്‍ക്കാര്‍ ഇടപെടലുമുണ്ടായിട്ടില്ലെന്ന് യു.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു.
നിലവില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടാത്ത വിധമാണ് സമരം മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഈ മാസം 24 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് നടത്താനാണ് യു.എന്‍.എ തീരുമാനം. സുപ്രിംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ തയാറാക്കിയ കരട് വിജ്ഞാപനമനുസരിച്ചുള്ള ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പിലാക്കണമെന്നതാണ് നഴ്‌സുമാരുടെ ആവശ്യം. ഇതനുസരിച്ച് മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പുവരുത്തുമെന്ന് നേരത്തേ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കരട് വിജ്ഞാപനത്തിനേക്കാള്‍ അലവന്‍സുകളില്‍ കുറവു വരുത്തണമെന്നായിരുന്നു മിനിമം വേതന ഉപദേശക സമിതിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."