വേതന പാക്കേജിനായി റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: റേഷന്‍ കടക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വേതന പാക്കേജ് അംഗീകരിക്കില്ലെന്നും വാടകയും സെയില്‍സ്മാന്റെ ശമ്പളം ഉള്‍പ്പെടുത്തി പുതിയ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സമരത്തിലേക്ക്. ജൂണ്‍ ഒന്നുമുതലാണ് സമരമാരംഭിക്കുന്നത്.
വിതരണം ചെയ്ത ഇ പോസ് മെഷീനുകള്‍ സമരത്തിന് മുന്നോടിയായി തിരിച്ചു നല്‍കും. ഇപ്പോള്‍ പ്രഖ്യാപിച്ച 16000 രൂപയ്ക്ക് കട നടത്താന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ കിലോഗ്രാമിന് മൂന്ന് രൂപയ്ക്ക് നല്കുന്ന അരി സംസ്ഥാന സര്‍ക്കാര്‍ പൊതുവിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് ഒന്‍പത് രൂപ 90 പൈസക്ക് വിലകൂട്ടി വില്‍ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണം. കേന്ദ്രം നല്കുന്ന ഭക്ഷ്യധാന്യം കൃത്യസമയത്ത് ഏറ്റെടുത്ത് വിതരണം നടത്തുന്നതിലും വാതില്‍പടി വിതരണക്കാര്‍ റേഷന്‍ കടകളില്‍ തൂക്കി നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബേബിച്ചന് മുക്കാടന്‍, കിടാരക്കുഴി സോമന്, പാറശാല സന്തോഷ്, ആര്.വേണുഗോപാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."