HOME
DETAILS

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

  
October 23, 2024 | 3:15 AM

Naveen Babus death de in the investigation

കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ ഒരുതരത്തിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും തുടക്കം മുതലുള്ള മെല്ലെപ്പോക്കിനും അലംഭാവത്തിനും തെളിവുകളേറെ. എ.ഡി.എമ്മിന്റെ മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഇന്നലെ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസ് നവീന്‍ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്.

അതും കുടുംബം പരാതിപ്പെട്ടതിനാല്‍ മാത്രം. 14ന് വൈകിട്ട് ആറിന് മുനീശ്വരന്‍ കോവിലിനരികില്‍ വാഹനമിറങ്ങിയ നവീന്‍ബാബു പിന്നീട് എങ്ങോട്ടുപോയെന്നോ എപ്പോഴാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് മടങ്ങിയതെന്നോ പൊലിസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാസര്‍കോട്ടുനിന്ന് സുഹൃത്ത് വരാനുണ്ടെന്നും അദ്ദേഹത്തിനൊപ്പം പോകുമെന്നും എ.ഡി.എം പറഞ്ഞതായി നവീന്‍ബാബുവിന്റെ ഡ്രൈവര്‍ മൊഴിനല്‍കിയിരുന്നു. ആ വഴിക്കും അന്വേഷണമുണ്ടായില്ല.

മുനീശ്വരന്‍ കോവിലിനും എ.ഡി.എം താമസിക്കുന്ന പള്ളിക്കുന്നിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിനുമിടയിലെ മൂന്ന് കി.മീ പരിധിയില്‍ പൊലിസിന്റേതുള്‍പ്പെടെ നിരവധി സി.സി.ടി.വി കാമറകളുണ്ടെങ്കിലും അതൊന്നും പരിശോധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടും  കണ്ടെത്താനോ ചോദ്യംചെയ്യാനോ പൊലിസ് ശ്രമിക്കുന്നില്ലെന്നതും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുണ്ട്.

കലക്ടറും ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമൊക്ക ആരോപണമുനയില്‍ നില്‍ക്കുന്ന കേസിന്റെ അന്വേഷണം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിന് വിടാനും സര്‍ക്കാര്‍ തയാറായിട്ടില്ല. ദിവ്യ ഒളിവില്‍പ്പോകാന്‍ കാരണം പൊലിസ് വീഴ്ചയാണെന്നും നവീന്‍ബാബുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുപോലും പി.പി ദിവ്യയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയ്ക്ക് പുറത്തുള്ള എസ്.പി റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം. 

 

പ്രശാന്തന് വീണ്ടും മൊഴിക്കുരുക്ക്
 കണ്ണൂര്‍: പെട്രോള്‍പമ്പിന് എന്‍.ഒ.സിക്കായി എ.ഡി.എമ്മിന് കൈക്കൂലി നല്‍കിയെന്ന ടി.വി പ്രശാന്തന്റെ മൊഴി കണ്ണൂര്‍ ടൗണ്‍ പൊലിസ് രേഖപ്പെടുത്തി. ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയാണ് പണം സ്വരൂപിച്ചതെന്നാണ് പ്രശാന്തൻ്റെ മൊഴി. ഇങ്ങനെയുള്ള ആൾ എങ്ങനെ രണ്ട് കോടി രൂപയോളം മുതല്‍മുടക്കുള്ള പെട്രോള്‍ പമ്പ് തുടങ്ങുമെന്നതിലാണ് വൈരുധ്യം. ഇതോടെ പ്രശാന്തന്‍ ബിനാമിയാണെന്ന സംശയം ബലപ്പെടുകയാണ്.

തുടക്കം മുതല്‍ പ്രശാന്തന്റെ മൊഴികളിലും ഇടപെടലുകളിലും ദുരൂഹതയേറെയാണ്. ഒക്ടോബര്‍ ആറിന് നവീന്‍ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നല്‍കിയെന്നുമാണ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചെന്ന് അവകാശപ്പെട്ട പരാതിയില്‍ പറയുന്നത്.

എന്നാല്‍, പരാതിയിലേതുള്‍പ്പെടെ വിവിധ രേഖകളിലെ അദ്ദേഹത്തിന്റെ ഒപ്പിലും പേരിലുമെല്ലാം പൊരുത്തക്കേടുണ്ട്. ആറിന് കൈക്കൂലി കൊടുത്തെന്നും എട്ടിന് അനുമതി കിട്ടിയെന്നുമാണ് പരാതിയിലുള്ളത്. എന്നാല്‍, പെട്രോള്‍പമ്പിന് എതിര്‍പ്പില്ലാരേഖ നല്‍കാനുള്ള ഉത്തരവില്‍ നവീന്‍ബാബു ഒപ്പുവച്ചത് ഒക്ടോബര്‍ ഒമ്പതിന് വൈകിട്ട് 3.47നാണെന്ന് രേഖകള്‍ പറയുന്നു. 


യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവര്‍ത്തിച്ച് കലക്ടര്‍

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത്  മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കലക്ടര്‍ അരുണ്‍ കെ. വിജയന്‍. യാത്രയയപ്പ് ദിവസം ദിവ്യയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് സംസാരിച്ചതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

മൊഴിയിലെ കാര്യങ്ങള്‍ തുറന്നുപറയാന്‍ ഉദ്ദേശിക്കുന്നില്ല. ക്ഷണിച്ചുവെന്ന ദിവ്യയുടെ വാദത്തോട് പ്രതികരിക്കുന്നില്ല. സംഭവത്തിനുശേഷം ദിവ്യയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു. നവീന്‍ ബാബുവിന് അവധി നിഷേധിച്ചെന്ന കുടുംബത്തിന്റെ ആരോപണവും കലക്ടര്‍ തള്ളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  7 hours ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  7 hours ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  7 hours ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  8 hours ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  8 hours ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  8 hours ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  8 hours ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  8 hours ago