HOME
DETAILS

സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

  
October 23 2024 | 02:10 AM

Salary Challenge Layer Half disagree

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ പുനരധിവാസത്തിന് നാടും നഗരവും ഒരുമിക്കുമ്പോൾ മുഖം തിരിച്ച് സർക്കാർ ജീവനക്കാർ. ഉരുൾപൊട്ടൽ ഇരകൾക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ നിന്ന് വിട്ടുനിന്നത് പകുതിയിലേറെ സർക്കാർ ജീവനക്കാർ. 

ഇതോടെ മൂന്നു തവണയായി 500 കോടി രൂപ പ്രതീക്ഷിച്ച് ചലഞ്ച് പ്രഖ്യാപിച്ച സർക്കാർ തീരുമാനം അപ്പാടെ പാളി. സർക്കാർ ജീവനക്കാരിൽ നിന്ന് സംഭാവനയായും ഓഗസ്റ്റിലെ ശമ്പളം, പി.എഫ്, ലീവ് സറണ്ടർ എന്നിവയിലൂടെയും ആദ്യഗഡുവായി കിട്ടിയത് 53 കോടി രൂപ മാത്രം. ആദ്യ ഗഡുവായി ശമ്പളത്തിൽനിന്ന് കിട്ടിയത് 34,20,53,635 രൂപയാണ്. ലീവ് സറണ്ടർ വഴി ലഭിച്ചത് 16,21,10,126 രൂപയും പി.എഫിൽനിന്ന് 31,28,556 രൂപയും ലഭിച്ചു.

ആദ്യഗഡുവായി ആകെ കിട്ടിയത് 53,53,92,317 രൂപ. അതേ സമയം സ്പാർക്ക് വഴിയല്ലാതെ ശമ്പളം മാറ്റുന്ന ജീവനക്കാരിൽനിന്ന് ലഭിച്ച തുകയുടെ വിവരങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല. ശമ്പള വിതരണത്തിനുള്ള സ്പാർക്ക് സോഫ്റ്റുവെയറിലെ ഒക്‌ടോബർ ഒമ്പതിലെ കണക്ക് അനുസരിച്ച് ആകെയുള്ള അഞ്ചേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാരിൽ 1,19,416 പേരാണ് ശമ്പളം നൽകാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. ലീവ് സറണ്ടറിൽനിന്ന് പണം നൽകാൻ 21,103 പേരും പി.എഫിൽനിന്ന് നൽകാൻ 726 പേരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

അഞ്ച് ദിവസത്തെ ശമ്പളം സാലറി ചലഞ്ചിലൂടെ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എല്ലാ സർക്കാർ ജീവനക്കാരും അഞ്ചു ദിവസത്തെ ശമ്പളം നൽകിയാൽ 660 കോടി രൂപ ലഭിക്കേണ്ടതാണ്. കുറഞ്ഞത് അഞ്ചു ദിവസത്തെ ശമ്പളം നൽകണമെന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. പരമാവധി മൂന്നു ഗഡുക്കളായി തുക നൽകാമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽനിന്ന് ഓഗസ്റ്റിലെ ശമ്പളത്തിൽനിന്നു മുതൽ പണം ഈടാക്കി തുടങ്ങുമെന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. പ്രളയത്തോടനുബന്ധിച്ചു സാലറി ചലഞ്ച് വഴി 1,246 കോടിയും ഫെസ്റ്റിവൽ അലവൻസ് വഴി 117.69 കോടിയും സർക്കാരിനു ലഭിച്ചിരുന്നു. 

 

മുഖം തിരിച്ച് ഉന്നതരും
ഉയർന്ന ശമ്പളം പറ്റുന്ന ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരും വിരമിച്ചശേഷവും ഭീമമായ ശമ്പളം കൈപ്പറ്റി ഉന്നത സ്ഥാനങ്ങളിലിരിലിരിക്കുന്ന ഉന്നതരും സാലറി ചലഞ്ചിൽ നിന്ന് മുഖം തിരിച്ചു. ഐ.എഫ്.എസ് കേഡറിലുള്ള 80 ഉദ്യോഗസ്ഥരിൽ സാലറി ചലഞ്ചിൽ പങ്കെടുത്തത് 29 പേർ മാത്രമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പങ്കെടുത്ത 29 ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ പട്ടികയും മുഖ്യമന്ത്രി നൽകിയിരുന്നു. എന്നാൽ മറ്റ് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക മറച്ചുവയ്ക്കുകയും ചെയ്തു. 

 

ചലഞ്ചിലൂടെ കിട്ടിയതെത്ര? 
വെബ്‌സൈറ്റിലില്ല 
സാലറി ചലഞ്ചിലൂടെ ഇതുവരെ ലഭിച്ച പണമെത്രയെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ജൂലൈ 30 മുതൽ ഇന്നലെ വരെ പൊതു ജനങ്ങളിൽ നിന്ന് ലഭിച്ച തുകയുടെ കണക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. പക്ഷേ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെയും കൈമാറിയിട്ടില്ലെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബറിൽ പിടിച്ചിട്ടും ഒക്‌ടോബർ 22 ആയിട്ടും കണക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടില്ല.

ദുരിതാശ്വാസ നിധി: കിട്ടിയത് 548 കോടി, നയാപൈസ ചെലവാക്കിയില്ല 
ഉരുൾ ദുരന്തത്തിനിരയായവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ഇന്നലെ വരെ എത്തിയത് 548,40,37,173 കോടി. കിട്ടിയ പണം മുഴുവനും ഖജനാവിൽ തന്നെ ഉണ്ടത്രേ. ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും വെബ്‌സൈറ്റിൽ പറയുന്നു. 
കൊവിഡ് കാലത്ത് 1,129.74 കോടിയും 2018, 2019 ലെ പ്രളയത്തിൽ 4,970.29 കോടിയും ലഭിച്ചിരുന്നു. കൊവിഡ് സഹായധനത്തിൽ 1,111.15 കോടിയും പ്രളയത്തിന് കിട്ടിയ സഹായത്തിൽ 4,738.77 കോടിയും ചെലവഴിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  8 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  8 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  8 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  8 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  8 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  8 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  8 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  8 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  8 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  8 days ago