സമസ്ത നിര്‍വഹിക്കുന്നത് കാലിക ദൗത്യം: കെ.കെ അഹമ്മദ് ഹാജി
വെണ്ണിയോട്: വിഭാഗീയതയും അതിക്രമങ്ങളും വര്‍ധിക്കുന്ന അസുര കാലത്തു ശരിയായ മത വിദ്യാഭ്യാസം കൈമാറി മുസ്ലിം സമൂഹത്തെ നേര്‍വഴിയില്‍ വഴി നടത്തിയെന്നതാണ് സമസ്ത നിര്‍വഹിക്കുന്ന കാലിക ദൗത്യമെന്ന് ഡബ്ല്യു.എം.ഒ അധ്യക്ഷന്‍ കെ.കെ അഹമ്മദ് ഹാജി പ്രസ്താവിച്ചു. മതപ്രബോധന മേഖലയില്‍ തെറ്റിദ്ധാരണയുടെ കരിനിഴല്‍ വീഴുന്ന വര്‍ത്തമാന കാലത്തില്‍ ആദര്‍ശത്തിന്റെ വിശുദ്ധിയാണ് സമസ്ത നേതൃത്വത്തെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ടി ഹംസ മുസ്ലിയാര് നയിക്കുന്ന സമസ്ത സന്ദേശ ജാഥയുടെ മൂന്നാംദിന പ്രയാണം വെണ്ണിയോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി മൂസക്കോയ മുസ്ലിയാര് അധ്യക്ഷനായി.
ജംഷീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കമ്പളക്കാട്, പച്ചിലക്കാട്, പനമരം, അഞ്ചുകുന്ന്, അഞ്ചാംമൈല്‍, നാലാം മൈല്‍, തരുവണ, കുപ്പാടിത്തറ മില്ലുമുക്ക്, ബപ്പനം, തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി യാത്ര വൈകിട്ട് ഏഴിന് പടിഞ്ഞാറത്തറയില്‍ സമാപിച്ചു. സമാപന സംഗമം പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. മുഹമ്മദ് റഹ്മാനി തരുവണ മുഖ്യപ്രഭാഷണം നടത്തി.
യാത്ര സമാപന ദിവസമായ ഇന്ന് വെള്ളമുണ്ട 84ല്‍ നിന്ന് ആരംഭിച്ച് മാനന്തവാടി താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് ചുണ്ടമുക്ക് 24ല്‍ സമാപിക്കും.
ഇന്നലെ രണ്ട് യാത്രകളാണ് സന്ദേശജാഥ പ്രയാണം നടത്തിയത്. കത്വ പ്രതിഷേധത്തെ തുടര്‍ന്ന് ജാഥ നിര്‍ത്തിവച്ചതിനാല്‍ ഇന്നലെ ഒരു യാത്ര വൈസ് ക്യാപ്റ്റന്മാരായ എസ്. മുഹമ്മദ് ദാരിമി, എം. ഹസന് മുസ്ലിയാര് എന്നിവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ, മുട്ടില്‍, മീനങ്ങാടി, വാകേരി, പുല്‍പ്പള്ളി, നായ്ക്കെട്ടി, ചീരാല്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തി ബീനാച്ചിയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."