HOME
DETAILS

ചുഴലിക്കാറ്റ്: കുറ്റ്യാടി മലയോരത്ത് വ്യാപക നാശം

  
backup
April 18 2018 | 05:04 AM

%e0%b4%9a%e0%b5%81%e0%b4%b4%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f

 

കുറ്റ്യാടി: ചുഴലിക്കാറ്റില്‍ മലയോരത്ത് നിരവധി വീടുകള്‍ക്കും കൃഷിക്കും നാശം. കാവിലുംപാറ പഞ്ചായത്തിലെ ചാപ്പന്‍തോട്ടം, പൊയിലോംചാല്‍, മുറ്റത്തെപ്ലാവ്, ഓടേരിപ്പൊയില്‍, ചൊത്തക്കൊല്ലി, കരിങ്ങാട് എന്നിവിടങ്ങളിലും കുറ്റ്യാടി, മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുമാണ് വ്യാപക നാശം വിതച്ചത്. കാറ്റില്‍ 5000ത്തിലേറെ നേന്ത്രവാഴകള്‍, ഗ്രാമ്പു, റബര്‍, തെങ്ങ്, കമുക്, ജാതി, പ്ലാവ്, മാവ് ഉള്‍പ്പെടുയുള്ള കാര്‍ഷിക വിളകള്‍ നിലംപൊത്തി. 15ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ശക്തമായ കാറ്റ് അടിച്ചുവീശിയത്.
കാവിലുംപാറ ഓടേരിപ്പൊയിലിലെ പുതുക്കുടിയില്‍ ഭാസ്‌കരന്‍, ചൂതുപാറ കുമാരി, സംഗമം നഗറിലെ തങ്കമ്മ രാജഗിരി, പൊയിലോംചാലില്‍ പാലാട്ടില്‍ തോമസ്, ചാപ്പന്‍തോട്ടം വലിയവീട്ടില്‍ ജോസഫ്, വലിയവീട്ടില്‍ ഔസേഫ്, മുറ്റത്തെപ്ലാവ് കാവില്‍ നാണു, സുരേഷ് വട്ടുകളത്തില്‍, ചിറയില്‍ മനോജ്, ദേവസ്യ വിലങ്ങുപാറ തുടങ്ങിയവരുടെ വീടുകളാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ മുറിഞ്ഞു വീണും മേല്‍ക്കൂര പാറിയുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.
പൊയിലോംചാലിലെ മാവുള്ളപറമ്പത്ത് ലാല്‍ജിത്ത്, വില്‍സണ്‍ ചെത്തിമറ്റം, വട്ടപ്പള്ളില്‍ ജോയി, മുണ്ടമറ്റം വര്‍ഗീസ്, ബാബു അയന്നോളക്കണ്ടി, കരിങ്ങാട്ട് ജോണ്‍സണ്‍ തെക്കേടത്ത്, കല്‍തോപ്പില്‍ രഘുദാസ്, മരുതോങ്കര പശുക്കടവ് മീന്‍പറ്റിമലയില്‍ പേരുകുളം ബെന്നി ഫിലിപ്പ്, കുന്നുംപുറത്ത് പ്രകാശന്‍ എന്നിവരുടെ ഏക്കര്‍കണക്കിന് കൃഷിമൂഭിയിലെ കൃഷികള്‍ വ്യാപകമായി നശിച്ചു. കുലച്ചു പാകമെത്തിയ നേന്ത്രവാഴകളാണ് നശിച്ചവയില്‍ ഏറെയും. പൊയിലോംചാലില്‍ മാവുള്ളപറമ്പത്ത് ലാല്‍ജിത്ത്, വില്‍സണ്‍ ചെത്തിമറ്റം എന്നിവര്‍ കൂട്ടുകൃഷിയായ ചെയ്ത മുന്തിയ നേന്ത്രവാഴ ഇനത്തില്‍പെട്ട 2000ത്തോളം കുലച്ചു പാകമെത്തിയ വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. ഇതിനുമാത്രം ഏകദേശം 15ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. വട്ടപ്പള്ളില്‍ ജോയിയുടെയും സ്വര്‍ണമുഖി ഇനത്തില്‍പെട്ട വാഴകളാണ് നശിച്ചത്. ബാങ്കുകളില്‍ നിന്നും മറ്റു സ്വകാര്യ ധനസ്ഥാപനങ്ങളില്‍ നിന്നും പണ കടമെടുത്താണ് മേഖലയിലെ മിക്ക കര്‍ഷകരും കൃഷി നടത്തിയത്. എന്നാല്‍ പൊടുന്നനെയുള്ള കാറ്റില്‍ എല്ലാം നശിച്ചത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രാഥമിക ഘട്ടത്തില്‍ 50 ലക്ഷം രൂപയുടെ കൃഷി നാശനഷ്ടമാണ് കണക്കാക്കുന്നത്.
മരങ്ങള്‍ പൊട്ടി വീണാണ് മേഖലയില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടത്. അര്‍ധരാത്രിയോടെ മുടങ്ങിയ വൈദ്യുതി ചൊവ്വാഴ്ച്ച രാത്രിയാണ് പുനഃസ്ഥാപിച്ചത്. ഇതിനിടെ വൈദ്യുതി മുടക്കം കച്ചവടസ്ഥാപനങ്ങളിലും ബാങ്ക്, പഞ്ചായത്ത്, ട്രഷറി തുടങ്ങിയ ഓഫിസുകളിലെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
ചുഴലിക്കാറ്റ് ബാധിച്ച കാവിലുംപാറയിലെ മലയോര പ്രദേശങ്ങള്‍ ഇ.കെ വിജയന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വടകര തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാര്‍, കൃഷി അസിസ്റ്റന്റ് ഇ. ലിനൂപ്, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് എന്നിവര്‍ സന്ദര്‍ശിച്ചു. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കണമെന്ന് എം.എല്‍.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മെംബര്‍മാരായ കെ.ടി സുരേഷ്, കെ.കെ മോളി, പുഷ്പതോട്ടുംചിറ, ബോബി മൂക്കന്‍തോട്ടം കൂടെയുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago