വനിതാ കമ്മിഷന്‍ സിറ്റിങ്: രക്ഷിതാക്കളുടെ തര്‍ക്കം പഠനത്തിന് തടസം; പഠനാവസരമൊരുക്കാന്‍ നിര്‍ദേശം
തിരൂര്‍: വനിതാ കമ്മിഷന്‍ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച സിറ്റിങില്‍ ലഭിച്ചത് 78 പരാതികള്‍. ഇതില്‍ 27 കേസുകള്‍ തീര്‍പ്പാക്കി. എട്ട് പരാതികളില്‍ പൊലിസിനോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
രക്ഷിതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മദ്‌റസ പഠനം മുടങ്ങുന്നുവെന്ന പരാതിയില്‍ കുട്ടികള്‍ക്ക് പഠനാവസരമൊരുക്കാന്‍ നടപടിയെടുക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.
എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമുള്ള തടസങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അടുത്ത സിറ്റിങില്‍ പിതാവ് ഹാജരാകണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. നടുവട്ടം മാണിയങ്കാട് സ്വദേശിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മദ്‌റസ പഠനത്തിന് സൗകര്യം ഒരുക്കാന്‍ കമ്മിഷന്‍ മദ്‌റസ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി വിധിയുടെ ബലത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയാണ് മാതാവ്. നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല എന്നതിനാല്‍ വീട്ടില്‍നിന്നു ഇറക്കിവിടുന്നതിനെതിരേയായിരുന്നു ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
പത്തും എട്ടും വയസുള്ള മക്കളെ മദ്‌റസയില്‍ ചേര്‍ത്തുന്നതിന് കമ്മിറ്റിയെ ബന്ധപ്പെട്ടപ്പോള്‍ പിതാവിന്റെ അനുമതിയില്ലാതെ പ്രവേശനം നല്‍കില്ലെന്ന് പറഞ്ഞ് പഠനത്തിന് അവസരം നിഷേധിക്കുകയായിരുന്നുവെന്നാണ് പരാതി. കമ്മിഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് കമ്മിറ്റി സെക്രട്ടറി ചൊവ്വാഴ്ച സിറ്റിങില്‍ ഹാജരായെങ്കിലും ജനറല്‍ ബോഡിയുടെ അനുമതി തേടിയ ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂവെന്ന് അറിയിക്കുകയായിരുന്നു.
വനിതാ കമ്മിഷന്‍ അംഗം ഇ.എം രാധ, കമിഷന്‍ എസ്.ഐ എല്‍. രമ, അഭിഭാഷകരായ രാഗേഷ്, ഷാന്‍സി, നന്ദകുമാര്‍, ബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."