അരൂരില്‍ ഗുണ്ടാവിളയാട്ടം: അഞ്ചംഗ സംഘം വീടുകയറി അക്രമിച്ചു
അരൂര്‍: അരൂരില്‍ വീടുകയറി ആക്രമണം . അരൂര്‍ പഞ്ചായത്ത് ഇരുപതാം വാര്‍ഡ് കല്ലറക്കല്‍ ജോസഫിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് അഞ്ച് അംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്.
വീട്ടില്‍ പാര്‍ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ അടിച്ചു തകര്‍ത്തശേഷം വീടിനോട് ചേര്‍ന്നുള്ള സിറ്റൗട്ടില്‍ പിടിപ്പിച്ചിരുന്ന ടൈലുകള്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്തു. ജനല്‍ ചില്ലുകളും വാതലും തല്ലി പൊളിക്കുകയും ചെയ്തു. മടങ്ങുമ്പോള്‍ മുറ്റത്ത് നിന്നിരുന്ന വാഴയും മറ്റു ചെടികളും വെട്ടി നശിപ്പിക്കുകയും ചെയ്തു.
വൈകിട്ട് ജോസഫും മകന്‍ സ്റ്റെജോയും പുറത്തു പോയി മടങ്ങുമ്പോള്‍ വീടിന് സമീപമുള്ള റോഡില്‍ മദ്യപിച്ച് നിന്നിരുന്ന അഞ്ചംഗസംഘം സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ഇവര്‍ ഓടിച്ചിരുന്ന വണ്ടി ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതിനാല്‍ സംഘത്തിലൊരാള്‍ വണ്ടിയുടെ താക്കോല്‍ ഊരി എടുത്തു. വിവരം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതിനാല്‍ താക്കോല്‍ തിരിച്ചു നല്‍കുകയായിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. പ്രതികള്‍ കണ്ടാലറിയാവുന്നവരാണെന്ന് ജോസഫ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കുറച്ചു നാളുകളായി അരൂരിന്റെ ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും ഇടവഴികളിലും കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ തമ്പടിക്കുന്നത് പതിവാക്കിയിട്ടുണ്ട്. പല റോഡുകളിലും ഇടവഴികളിലൂടെയും സന്ധ്യ മയങ്ങിയാല്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അരൂര്‍ പൊലീസിന്റെ ഇടപെടല്‍ ഉണ്ടായതിനാല്‍ മയക്കുമരുന്ന് സംഘം തലപൊക്കാന്‍ സാധിച്ചില്ല. പൊലീസിന്റെ മെല്ലേ പോക്ക് മയക്കുമരുന്ന് ലോബികള്‍ വളരുന്നതിന് ഇടയാക്കിയതില്‍ ജനങ്ങള്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."