ഉംറയുടെ പേരില്‍ തട്ടിപ്പ്: 50 പേരുടെ യാത്ര മുടങ്ങി
കല്‍പ്പറ്റ: വയനാട്ടില്‍ ഉംറയുടെ പേരില്‍ തട്ടിപ്പെന്ന് ആരോപണം. കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടാനൊരുങ്ങിയ 50 പേരുടെ യാത്രയാണ് മുടങ്ങിയത്.
ഇവര്‍ 42000 രൂപ ട്രാവല്‍സില്‍ അടച്ചതിന് ശേഷം മറ്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ 16ന് യാത്ര പുറപ്പെടാനൊരുങ്ങിയവരാണ്.
എന്നാല്‍ യാത്ര തിരിക്കാനുദ്ധേശിച്ച ദിവസം രാവിലെ ട്രാവല്‍സില്‍ നിന്നും ചില സാങ്കേതിക തകരാറുകളുണ്ടെന്നും, അറിയിച്ചതിന് ശേഷം മാത്രം കരിപ്പൂരിലേക്ക് യാത്ര തിരിച്ചാല്‍ മതിയെന്നും അറിയിച്ചു.
പിന്നീട് യാത്ര നെടുമ്പാശേരിയില്‍ നിന്നായിരിക്കുമെന്നും തങ്ങള്‍ അറിയിച്ചതിന് ശേഷം പുറപ്പെട്ടാല്‍ മതിയെന്നും പറഞ്ഞു.
ഇതോടെ യാത്രക്കൊരുങ്ങിയവരില്‍ ചിലര്‍ തങ്ങളില്‍ നിന്നും പണം സ്വീകരിച്ച ട്രാവല്‍സിന്റെ അമീറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഇയാള്‍ ഫോണ്‍ എടുത്തില്ല. നിരന്തരം ബന്ധപ്പെട്ടിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ യാത്രക്കറിങ്ങിയവരില്‍ ചിലര്‍ മാനന്തവാടിയില്‍ നേരിട്ട് പേകാനൊരുങ്ങി. ഇതോടെ അമീര്‍ ഫോണെടുത്തു. എന്നാല്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാര്‍ പറയുന്നു.
തുടര്‍ന്ന് തങ്ങളുടെ പണവും പാസ്‌പോര്‍ട്ടും തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനും അമീര്‍ തയ്യാറായില്ല. പിന്നീട് സമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ വിസ അടിച്ച് കിട്ടിയില്ലെന്ന് അമീര്‍ പറഞ്ഞു.
ഇന്നലെ രാവിലെ കൃത്യമായി മറുപടി ലഭിച്ചില്ലെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാവുമെന്ന് യാത്ര മുടങ്ങിയവര്‍ അറിയിച്ചതോടെ വിസ അടിച്ചു കിട്ടിയെന്നും എന്നാല്‍ 50 പേര്‍ക്ക് ഒന്നിച്ച് ടിക്കറ്റ് കിട്ടാന്‍ പ്രയാസമാണെന്നും അമീര്‍ അറിയിക്കുകയായിരുന്നു.
പലരും കുടുംബസമേതമാണ് ഉംറക്ക് പോകാന്‍ ഈ ട്രാവല്‍സിനെ സമീപിച്ചത്.
കോഴിക്കോട് നിന്ന് നേരിട്ട് എന്നും ഭക്ഷണം, താമസം, സിയാറത്ത് തുടങ്ങിയവയിലെല്ലാം മെച്ചപ്പെട്ട സേവനവും വാഗ്ദാനം ചെയ്താണ് ഇവരുടെ പരസ്യ ബോര്‍ഡുകളുള്ളത്.
ഈ മാസം ആദ്യവാരത്തില്‍ പോകുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് തീയതികള്‍ മാറിമാറിവന്നു. എന്നിട്ടും യാത്ര മുടങ്ങിയതോടെ യാത്രക്കാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ ഈമാസം അവസാനത്തോടെ പോകാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."