HOME
DETAILS

വിനോദസഞ്ചാര ഭൂപടത്തില്‍ ഇനി ചെറുപുഴയും

backup
April 18 2018 | 23:04 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%ad%e0%b5%82%e0%b4%aa%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ചെറുപുഴ:ജില്ലയിലെ മലയോരസൗന്ദര്യം വഴിഞ്ഞൊഴുകുന്ന വശ്യചാരുതയാര്‍ന്ന ചെറുപുഴ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചു.
വയക്കര വില്ലേജ് അധികൃതരുടെ നേതൃത്വത്തിലാണ് പുറമ്പോക്ക് അളന്ന് തിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ തന്നെ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
ചെറുപുഴ പുതിയ പാലം മുതല്‍ ചെക്ക് ഡാം വരെയുള്ള ഭാഗത്തെ പുറമ്പോക്ക് ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തുന്നത്.
കാര്യങ്കോട് പുഴയോരത്തെ ഈ ഭാഗത്താണ് ചെറുപുഴ ടൗണുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.ചില്‍ഡ്രന്‍സ് പാര്‍ക്ക്, വാക്ക് വേ, ടൗണ്‍സ്‌ക്വയര്‍, പെഡല്‍ ബോട്ട് എന്നീ സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കണമെങ്കില്‍ ഈ ഭാഗത്തെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി വില്ലേജ് അധികൃതര്‍ പഞ്ചായത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പുറമ്പോക്ക് ഭൂമി അളന്നു കിട്ടിയാല്‍ പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സന്‍, സ്ഥിരം സമിതി അംഗങ്ങളായ ഡെന്നി കാവാലം, പി.ആര്‍. സുലോചന, ഷാന്റി കലാധരന്‍, പഞ്ചായത്തംഗങ്ങളായ ലളിതാ ബാബു, കെ.കെ. ജോയി, കെ. രാജന്‍ എന്നിവര്‍ സര്‍േവ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്താനും പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനുമെത്തിയിരുന്നു. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഒരാഴ്ച മുന്‍പ് ടൂറിസം ഉദ്യോഗസ്ഥര്‍ സി.കൃഷ്ണന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ചെറുപുഴയില്‍ എത്തി. കൊട്ടത്തലച്ചി, ജോസ്ഗിരി, കാനംവയല്‍, ചെറുപുഴ ടൗണിലെ തടയണയും പരിസര പ്രദേശങ്ങളും എന്നിവ കേന്ദ്രമാക്കിയാണ് പദ്ധതി നടപ്പാക്കുക. ഇവയെക്കുറിച്ച് പഠിക്കുന്നതിനും അന്തിമമായി പ്രോജക്ട് തയാറാക്കുന്നതിനുമാണ് സംഘം ഇവിടെയെത്തിയത്.ഈമാസം തന്നെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി സി.കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  6 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  13 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  22 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago