HOME
DETAILS
MAL
9/11 ആക്രമണം: ഗൂഡാലോചന നടത്തിയയാൾ സിറിയയിൽ പിടിയിൽ
backup
April 19 2018 | 16:04 PM
റിയാദ്: സെപ്തംബർ 11 ലെ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ ഗൂഡാലോചന നടത്തിയെന്ന് കരുതുന്നയാളെ കുർദിഷ് സൈന്യം പിടികൂടി. സിറിയക്കാരനായ ജർമൻ പൗരനെയാണ് സിറിയയിലെ കുർദിഷ് സേന പിടികൂടിയതെന്ന് മുതിർന്ന കുർദിഷ് കമാണ്ടർ വെളിപ്പെടുത്തി.
മുഹമ്മദ് ഹൈദർ സമ്മർ എന്നയാളെയാണ് വടക്കൻ സിറിയയിൽ നിന്നും പിടികൂട്ടിയതെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും അദ്ദേഹം എ.എഫ്.പി യോട് വെളിപ്പെടുത്തി. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
സെപ്തംബർ 11 ആക്രമണത്തിനായി ചിലരെ ഇദ്ദേഹം റിക്രൂട്ട് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. സി.ഐ.എ ഓപ്പറേഷനിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് 2001 ൽ മൊറോക്കോയിൽ വെച്ച് പിടികൂടിയ ഇദ്ദേഹത്തെ രണ്ടാഴ്ചമുൻപാണ് സിറിയൻ അധികൃതർക്ക് കൈമാറിയത്.
മുസ്ലിം ബ്രദർ ഹുഡുമായി ചേർന്ന് പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2007 ൽ സിറിയൻ കോടതി ഇദ്ദേഹത്തിന് 12 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. അക്കാലത്ത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ നാല് വർഷം മുൻപ് ആരംഭിച്ച ആഭ്യന്തര യുദ്ധത്തെ തുടർന്ന് യുദ്ധ തടവുകാരെ വിട്ടയക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. സിറിയയിലെ അൽ നുസ്റ ഫ്രണ്ട് അൽഖാഇദയുടെ ശാഖയായായിട്ടാണ് പ്രവർത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."