HOME
DETAILS
MAL
സഊദിയിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ ആറു വിദേശ തൊഴിലാളികൾ മരിച്ചു
backup
April 19 2018 | 16:04 PM
റിയാദ്: സഊദിയിലെ ഹായിലിൽ ലേബർ ക്യാംപിലുണ്ടായ തീപിടുത്തതിൽ ആറു വിദേശ തൊഴിലാളികൾ മരിച്ചു. ഒരാൾക്ക്പരിക്കൽകുകയും ചെയ്തിട്ടുണ്ട്. ഹായിൽ നഗരത്തിൽ നിന്നു ഏകദേശം 250 കിലോമീറ്റർ അകലെ ഉലൈഫിൽ വിദേശ തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ ബുധനാഴ്ചയാണ് തീപിടുത്തമുണ്ടായത്.
വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസിന്റെ നേതൃത്തിത്വത്തിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടക്കുകയാണെന്ന് ഹായിൽ സിവിൽ ഡിഫൻസ് വക്താവ് ലഫ് കേണൽ നാഫിഅഃ അൽ ഹർബി പറഞ്ഞു. മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്നു വ്യക്തമായിട്ടില്ല. മലയാളികൾ ഉൾപ്പെട്ടില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."