HOME
DETAILS

ടൂര്‍ പാക്കേജില്‍ മക്കയിലെ ജബലുന്നൂര്‍ ഉള്‍പ്പെടുത്തരുതെന്നു സഊദി ഹജ്ജ് മന്ത്രാലയം

  
backup
April 20 2018 | 01:04 AM

%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf

 

മക്ക: മക്കയിലെ ചരിത്ര പ്രസിദ്ധമായ ജബലുന്നൂര്‍ പര്‍വ്വതം ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തരുതെന്ന് സഊദി ഹജ്ജ് - ഉംറ മന്ത്രാലയം നിര്‍ദേശം നല്‍കി. ടൂര്‍ ഏജന്‍സികള്‍ക്കയച്ച മാര്‍ഗ നിര്‍ദേശത്തിലാണ് ഏറെ ചരിത്ര പ്രാധ്യാന്യമുള്ള ജബലുന്നൂര്‍ പര്‍വ്വത സന്ദര്‍ശനം ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശം നല്‍കിയത്.
ജബലുന്നൂര്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ ഇസ്‌ലാമിക ആശയങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനാലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലുമാണ് ഇവിടം ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏജന്‍സികള്‍ ടൂറിസ്റ്റുകളെ ഇവിടേക്ക് കൊണ്ടുവരരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ പ്രാധ്യാനമുള്ള മക്കയിലെ ജബലുന്നൂര്‍ പര്‍വ്വതം കാണാനായി ദിനേ നൂറുകണക്കിന് വിശ്വാസികളാണ് എത്തിച്ചേരുന്നത്.
വിശുദ്ധ കഅബാലയത്തില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന ഈ പര്‍വ്വതത്തിന്റെ ഏറ്റവും മുകളിയാണ് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ സന്ദേശമായ ഇഖ്‌റഅ സൂറത്ത് അവതരിപ്പിക്കപ്പെട്ടത്.
ദൈവീക സന്നിധിയില്‍ നിന്നും മലക്ക് ജിബ്‌രീല്‍ ആദ്യ ദിവ്യ സന്ദേശം ഓതിക്കേള്‍പ്പിച്ച സ്ഥലമെന്ന നിലക്ക് മുസ്‌ലിംകള്‍ ഏറെ പ്രാധ്യാന്യത്തോടെയാണ് ഇവിടം സന്ദര്‍ശിക്കാറുള്ളത്.
വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ സന്ദേശം ഇറങ്ങിയ സ്ഥലമെന്ന നിലക്കാണ് പ്രകാശത്തിന്റെ പര്‍വ്വതമെന്ന അര്‍ഥം വരുന്ന ജബലുന്നൂര്‍ എന്ന പേര് തന്നെ വിളിക്കുന്നത്. ജബലുന്നൂര്‍ മലയില്‍ കയറുന്നതിനിടെ സന്ദര്‍ശകരില്‍ ചിലര്‍ തെന്നിവീണ് പാറക്കെട്ടുകള്‍ക്കിടയില്‍ പ്പെട്ട് മരണപ്പെടുന്നുവെന്നും ഇസ്‌ലാം അനുശാസിക്കാത്ത രീതിയിലുള്ള ചില ആചാരങ്ങള്‍ ചില സന്ദര്‍ശകര്‍ തുടരുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മക്ക ഗവര്‍ണറേറ്റിന്റെയും ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് സഊദി ഹജ്ജ് - ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹീം വസ്സാന്‍ അറിയിച്ചു. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഹജ്ജ് ഉംറ കമ്പനികള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago