HOME
DETAILS

ഇരവിപുരത്ത് കടലാക്രമണം രൂക്ഷം

  
backup
April 20, 2018 | 2:23 AM

%e0%b4%87%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%b0

 

കൊട്ടിയം: ഇരവിപുരത്ത് കടലാക്രമണം രൂക്ഷമായതോടെ തീരദേശവാസികള്‍ ഭീതിയിലായി. ഇന്നലെ ഉച്ചയോടെയാണ് താന്നി, കാക്കത്തോപ്പ്, ഇരവിപുരം തുടങ്ങിയ ഭാഗങ്ങളില്‍ വന്‍തോതില്‍ തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറാന്‍ തുടങ്ങിയത്.
കടല്‍ഭിത്തിക്ക് മുകളിലൂടെ തിരമാലകള്‍ അടിച്ചു കയറാന്‍ തുടങ്ങിയതോടെ പല വീടുകളിലും വെള്ളം കയറി. താന്നി ലക്ഷ്മിപുരം തോപ്പില്‍ മേരി വിലാസത്തില്‍ ലൈലാമ്മയുടെ കുടിലില്‍ വെള്ളം കയറി. ഫ്‌ളക്‌സ് കൊണ്ടു മറച്ച തകര്‍ന്നു വീഴാറായ കുടില്‍ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാര്‍ഡ് മെംബര്‍ ലീന ലോറന്‍സ് വില്ലേജാഫിസറുമായി ബന്ധപ്പെട്ട് ഈ കുടുംബത്തെ ഒഴിവുള്ള സുനാമി ഫ്‌ളാറ്റിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്ന് പരാതിയുണ്ട്. മകള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പം വീടിന് പുറത്ത് ഭീതിയോടെ നില്‍ക്കുന്ന ഇവര്‍ അന്തിയുറങ്ങാന്‍ എങ്ങോട്ട് പോകണമെന്നറിയാതെ നില്‍ക്കുകയാണ്. വൈകുന്നേരത്തോടെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായതോടെ മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളും കട്ടമരങ്ങളും കരയിലേക്ക് തള്ളിമാറ്റി.
കടല്‍ കരയിലേക്ക് കയറുന്ന വിവരം അറിയിച്ചിട്ടും അധികൃതരാരും തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതിയുണ്ട്. രാത്രി കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  9 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  9 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  9 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  9 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  9 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  9 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  9 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  9 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  9 days ago