നോക്കുകുത്തിയായി കോര്പറേഷന്;ചീഞ്ഞ് നാറി കണ്ണൂര്‍ നഗരം
സ്വന്തം ലേഖകന്‍
കണ്ണൂര്‍: നഗരത്തില്‍ ഓടകള്‍ പൊട്ടിയൊഴുകി ചീഞ്ഞുനാറുമ്പോഴും കോര്പറേഷന് നോക്കുകുത്തിയാകുന്നു. കാംബസാര്‍ മാര്‍ക്കറ്റില്‍ നിന്ന് ബാങ്ക് റോഡിലേക്കുള്ള വഴിയിലാണ് ഓടകളിലെ മാലിന്യവും വെള്ളവും ഒഴുകുന്നത്. ഇത് കാല്‍നട യാത്രക്കാരെയും വ്യാപാരികളെയുമാണ് ഏറെ വലക്കുന്നത്. അതേസമയം റോഡിലെ സ്ലാബ് തകര്‍ന്നിട്ട് ദിവസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താനും കേര്പറേഷന് അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് നവീകരിച്ച കോര്‍പറേഷന്റെ കാംബസാര്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്തത്. എന്നാല്‍ മാര്‍ക്കറ്റിന് സമീപത്ത് കൂടി മലിനജലം ഒഴുകുന്നത് കാരണം ചില സ്ഥാപനങ്ങള്‍ തുറന്നുപ്രവൃത്തിക്കാന് തന്നെ മടിക്കുകയാണ്.
മാര്‍ക്കറ്റിന്റെ മുന്‍ഭാഗത്തെയും മറ്റും റോഡ് ഇന്റര്‍ലോക്കിട്ട് മുഖം മിനുക്കിയിരുന്നു. കാംബസാറിലെ ഓടകളും റോഡും നവീകരിച്ചിട്ടുണ്ട്. പക്ഷേ അതിന് ഏതാനും മീറ്ററിന് അടുത്തായി ഓടകളില്‍ മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഈ ഓട നവീകരിച്ചില്ലെങ്കില്‍ വലിയ പകര്‍ച്ചവ്യാധി സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. നഗരത്തിലെ മറ്റ് ഓടകളിലും ഇത് തന്നെയാണ് സ്ഥിതി. മണ്ണും ചെളിയും നിറഞ്ഞ് ഓടകളിലെ വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യാതൊരു നടപടിയും കോര്പറേഷന് സ്വീകരിച്ചു തുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."