കവിളില്‍ തൊട്ട വിവാദം: മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന പോസ്റ്റുമായി ബി.ജെ.പി നേതാവ്
ചെന്നൈ: ഗവര്‍ണര്‍ കവിളില്‍ തൊട്ട വിവാദ സംഭവത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയിലുള്ള ഫേസ്ബുക്ക് പോസറ്റ് ഷെയര്‍ ചെയ്ത് മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ്. വി ശേഖര്‍. സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് തിരുമുലൈ. എസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രമുഖ നടനും തിരക്കഥാകൃത്തും കൂടിയായ ശേഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മധുര സര്‍വ്വകലാശാലയും ഗവര്‍ണറും പെണ്‍കുട്ടിയുടെ കന്യക കവിളും എന്ന പേരിലാണ് പോസ്റ്റ്.
സര്‍വകലാശാലകളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കാള്‍ കൂടുതല്‍ ഉണ്ടാകുന്നത് മീഡിയ റൂമുകളിലാണ്. ഉന്നത വ്യക്തികള്‍ക്ക് വഴങ്ങികൊടുക്കാതെ ഒരു ന്യൂസ് അവതാരികയോ, റിപ്പോര്‍ട്ടറോ ഉണ്ടാവുന്നില്ല. തമിഴ്‌നാട്ടിലെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും മോശവും വൃത്തികെട്ടവരുമായ മനുഷ്യ ജീവികളാണ്. അങ്ങനെയുള്ളവരാണ് ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. എന്നിങ്ങനെ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയിലാണ് പോസ്റ്റിന്റെ ഉള്ളടക്കം.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ന്യായീകരണവുമായി ശേഖര്‍ രംഗത്ത് എത്തി. 'പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണ് ഷെയര്‍ ചെയ്തത്. ഞാനാരെയും അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. പോസ്റ്റ് ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായത്- ശേഖര്‍ പറഞ്ഞു.
ശേഖറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനെരുങ്ങുകയാണ.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."