കൊലയും ബലാല്‍സംഗവും ഇന്ത്യയുടെ മുഖമുദ്രയായെന്ന് ബോംബെ ഹൈകോടതി
മുംബൈ: കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും ഇന്ത്യയുടെ മുഖമുദ്രയായി മാറിയെന്ന് ബോംബെ ഹൈക്കോടതി. വിദേശികള്‍ കരുതുന്നത് ഇന്ത്യയില്‍ ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും മാത്രമാണ് നടക്കുന്നതെന്നാണെന്നും കോടതി വിമര്‍ശിച്ചു. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍ എന്നിവരുടെ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ എസ്.സി ധര്‍മാധികാരി, ഭാരതി ഡാഗ്രെ എന്നിവരാണ് കേസ് പരിഗണിച്ചത്.
പന്‍സാരെ, ദാഭോല്‍ക്കര്‍ കേസുകളിലെ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്തതിനെ കോടതി രൂക്ഷമായിവിമര്‍ശിച്ചു. പ്രതികളെക്കാള്‍ സാമര്‍ഥ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ മ:നശാസ്ത്രഞ്ജരുടേത് അടക്കമുള്ള വിദഗ്ദരുടെ സഹായം തേടാനും കോടതി ആവശ്യപ്പട്ടു.
പ്രതികള്‍ക്ക് സംഘടനകളില്‍ നിന്നുള്ള സഹായം തകര്‍ക്കാന്‍ എന്തുകൊണ്ടാണ് ശ്രമിക്കാത്തതെന്നും കോടതി ചോദിച്ചു.
കോടതി ഉള്‍പടെയുള്ള സ്ഥാപനങ്ങളും മതേതര വാദികളും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും രാജ്യത്ത് സുരക്ഷിതമല്ലെന്ന് കോടതി വിലയിരുത്തി.
2013 ആഗസ്റ്റ് 20നാണ് ദബോല്‍ക്കര്‍ കൊല്ല്‌പ്പെടുന്നത്. പൂനയില്‍ വച്ചായിരുന്നു ഇത്. കോലപൂരില്‍ വച്ച് 2015 ഫെബ്രുവരിയിലാണ് പന്‍സാരെ കൊല്ലപ്പെട്ടത്. തീവ്ര ഹിന്ദുത്വ സംഘടനയായ സനതാന്‍ സന്‍സ്ത പ്രവര്‍ത്തകരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."