HOME
DETAILS

രുചിപ്പെരുമയുടെ തലശ്ശേരി

  
backup
June 05 2016 | 08:06 AM

thalasseri-foods-sunday-suprabhaatham

തലശ്ശേരി സ്‌പെഷല്‍ ആയി നൂറുകണക്കിന് രുചിഭേദങ്ങളാണ് നോമ്പുതുറയുമായി ബന്ധപ്പെട്ട് തയാറാക്കുന്നത്. ഉന്നക്കായി, ഇറച്ചിപത്തിരി, കോഴിഅട, കൈവിശറി, നുള്ളിയിട്ടത്, പെട്ടിപ്പത്തല്‍, വാരിയിട്ടത്, മട്ടവര്‍ക്ക, മുട്ടമാല, പഴം റോസ്റ്റ്, പഴം നിറച്ചത്, നേന്ത്രപ്പഴം വാട്ടിയത്, റൊട്ടിയുടെ വകഭേദങ്ങളായ അരിറൊട്ടി, മാട്ടുറൊട്ടി, പുഴുക്കല്‍ റൊട്ടി, ഇതള്‍ റൊട്ടി തുടങ്ങി പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിഭവങ്ങളുടെ നീണ്ട നിരയാണ് തലശ്ശേരി സ്‌പെഷലായുള്ളത്.
തലശ്ശേരി രുചി അറിഞ്ഞവര്‍ മലബാറിലേക്കുള്ള യാത്രയില്‍ കൈയില്‍ കരുതുക മറ്റെന്തിനേക്കാളും കൂടുതല്‍ വിശപ്പായിരിക്കും. തലശ്ശേരി രുചിയുടെ ചുവടു പിടിച്ച് ഇപ്പോള്‍ സ്പഷല്‍ തലശ്ശേരി ബിരിയാണി എന്നും മറ്റുമുള്ള പേരില്‍ ഇതര ജില്ലകളിലും ഗള്‍ഫ് നാടുകളിലും വരെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് തലശ്ശേരി രുചിയുടെ പെരുമയുടെ ഉദാഹരണം മാത്രം.
വിഭവങ്ങള്‍ ഇത്തരത്തില്‍ ധാരാളമുണ്ടെങ്കിലും ഇവ മിക്കവാറും സമൃദ്ധമായി നാവിന്‍തുമ്പിലേക്കെത്തുന്നത് മിക്കപ്പോഴും റമദാന്‍ നാളിലായിരിക്കും. നോമ്പ് സമയത്തെ ആലസ്യം അകറ്റാന്‍ കൂട്ടുകുടുംബങ്ങളിലെ സ്ത്രീകള്‍ ഒന്നിച്ചിരുന്ന് രൂപം നല്‍കുന്നതാണ് മിക്ക വിഭവങ്ങളുമെന്നത് ശ്രദ്ധേയമാണ്.
വിഭവങ്ങളില്‍ പ്രത്യേകതയുള്ള ഒരിനം മുസാറയാണ്. ഗോതമ്പിന്റെ പാല്‍ കൊണ്ടുണ്ടാക്കുന്ന ഈ വിഭവം രുചിയില്‍ കസറും. ചിക്കന്‍ നിറച്ചത് വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കും. ഒരു കോഴിയെ നിര്‍ത്തി പൊരിക്കുകയും ഉള്ളില്‍ രുചികരമായ മസാലക്കൂട്ട് നിറയ്ക്കുകയുമാണ് ചിക്കന്‍ നിറച്ചത് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ചിക്കന്‍ നിറച്ചതിന്റെ ഓരോ പീസും അടര്‍ത്തിയെടുക്കുമ്പോള്‍ ഉള്ളില്‍ നിന്നു മസാലക്കൂട്ട് പുറത്തേക്കു വരും. ഇവയോടൊപ്പം ചിക്കന്‍ കഴിക്കുന്നത് പറഞ്ഞറിയിക്കാനാകാത്ത രുചിയാണ് സമ്മാനിക്കുന്നത്.
നേന്ത്രപ്പഴം പുഴങ്ങിയ ശേഷം അരച്ചെടുക്കുകയും തേങ്ങയും മുട്ടയും മറ്റുമുള്ള മിശ്രിതം ചേര്‍ത്തുമുണ്ടാക്കുന്ന ഉന്നക്കായിയും പ്രത്യേക വിഭവമാണ്. തരിയും മൈസൂര്‍പഴം അരിഞ്ഞിട്ടതും ചേര്‍ത്തുണ്ടാക്കുന്ന നുള്ളിയിട്ടത്, പുഴുക്കലരിയും പഴവും ചേര്‍ത്തുണ്ടാക്കുന്ന വാരിയിട്ടത്, മൈദയും മുട്ടയും ചേര്‍ത്തുണ്ടാക്കുന്ന ജിലേബിയുടെ രൂപത്തിലുള്ള കൈവിശറി, നേരിയ അരിയും തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കുന്ന ഇതള റൊട്ടി, നേന്ത്രപ്പഴം നേരിയതായി മുറിച്ച് പശുവിന്‍ നെയ്യില്‍ വാട്ടിയെടുക്കുന്ന നേന്ത്രപ്പഴം വാട്ടിയത്, അരിയും ചോറും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന തേങ്ങാപ്പത്തിരി, ഇറച്ചി, ഗോതമ്പ്, മൈദ, സവോള, മല്ലിയില തുടങ്ങി വിവിധ ഇനങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇറച്ചിപ്പത്തിരി, പച്ചരി, തേങ്ങ, ഈസ്റ്റ്, ജീരകം, പശുവിന്‍പാല്‍, അണ്ടിപ്പരിപ്പ്, പഞ്ചസാര തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന വട്ടപ്പം, ഗോതമ്പുകഞ്ഞി, കല്ലുമ്മക്കായ, പുഴുക്കലരി, തേങ്ങ ചിരകിയത് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന കടുക്ക നിറച്ചത്, എന്നിങ്ങനെ വിവിധയിനം ചേരുവകളാലും മറ്റും സമൃദ്ധവും രുചികരവുമാണ് തലശ്ശേരിയുടെ ഭക്ഷണപ്പെരുമ.

Thalassery food 1

കല്ലുമ്മക്കായുടെ വിവധതരം വകഭേദങ്ങളും കണ്ണൂരിന്റെയും തലശ്ശേരിയുടെ പ്രത്യേക രുചിക്കൂട്ടില്‍പ്പെടും. കപ്പ നേരിയതായി അരിഞ്ഞ് മസാലയില്‍ ചേര്‍ത്ത് പൊരിച്ചെടുക്കുന്ന കോഴിക്കാല്‍ എന്ന വിഭവം തലശ്ശേരിയുടെ മറ്റൊരിനമാണ്. ഈ വിഭവത്തിന് കോഴിയുമായി ഒരു ബന്ധവുമില്ലെങ്കിലും രുചികരമായ ഒരു കോഴിക്കാല്‍ കടിച്ചു വലിക്കുന്ന സുഖം തരും ഈ വിഭവം. ഇതിനെല്ലാം പുറമെ തരിക്കഞ്ഞിയും ജീരകക്കഞ്ഞിയും ഇളനീരും അവലും പഴവും ചേര്‍ത്തുണ്ടാക്കുന്ന പാനീയം എന്നിവയും രുചികളില്‍ മുമ്പിലാണ്.
പൂരി, പൊറോട്ട, പത്തിരി എന്നിവയ്‌ക്കൊപ്പം വിവിധയിനം ഇറച്ചിക്കറികള്‍ കൂടിയാകുമ്പോള്‍ നാവിന്‍ തുമ്പ് രുചികളുടെ സാമ്രാജ്യമാകും.
നെല്ലുകുത്തിയരിയുടെ ചോറും മീന്‍ പൊരിച്ചതും ചിക്കന്‍ ഉള്ളിയും മസാലയുമിട്ട് ഫ്രൈ ചെയ്തതും ഉള്ളിമോരുമെല്ലാമായി അത്താഴവും രുചിയുടെ വൈവിധ്യവല്‍ക്കരണത്തിനു വിധേയമാകുന്നു.
പുതിയാപ്ല സല്‍ക്കാരം നോമ്പുതുറകളെ ഒന്നു കൂടി സജീവമാക്കും. പുതിയാപ്ല വിരുന്നു വരുന്നത് നോമ്പുകാലത്താണെങ്കില്‍ ഒപ്പം കൂട്ടുകാരും ബന്ധുക്കളുമെല്ലാമുണ്ടാകും. അങ്ങനെ എല്ലാവരെയും സ്‌നേഹത്തോട വിളിച്ചു സല്‍ക്കരിക്കുകയെന്ന കര്‍മം കൂടി തലശ്ശേരിയുടെ നല്ല മനസിനുണ്ട്. പുതിയാപ്ലയുടെയും കൂട്ടരുടെയും ഇഷ്ടങ്ങള്‍ അറിഞ്ഞു കൊണ്ടുള്ള വിഭവങ്ങള്‍ പ്രത്യേകമായും തയാറാക്കി നല്‍കും.
ഭക്ഷണപാനീയങ്ങളെല്ലാം ഉപേക്ഷിച്ച്, അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് കഴിയുന്നവര്‍ക്കു മുന്നില്‍ നോമ്പു തുറന്നാലെത്തുന്നത് രുചികളുടെ കൂടി പെരുന്നാളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago