ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തു
കട്ടപ്പന: നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും 11,539 രൂപ തട്ടിയെടുത്തു. വെള്ളയാംകുടി പയ്യംപള്ളിയില്‍ ബെന്നിയുടെ മകള്‍ ഡല്‍ഹിയില്‍ ബിഎസ്‌സി നഴ്‌സിംഗിന് വിദ്യാര്‍ഥിനിയായ റീനയുടെ എസ്ബിഐ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്.
കഴിഞ്ഞ 13-ന് വൈകുന്നേരം 5.21 മുതല്‍ രാത്രി 10 വരെയുള്ള അഞ്ചു മണിക്കുറിനുള്ളിലാണ് 13 തവണയായി പണം തട്ടിയത്. ആദ്യം 50 രൂപയാണ് നഷ്ടമായത്. ഒരുമിനിറ്റ് കഴിഞ്ഞ് 7899 രൂപ നഷ്ടമായി. തുടര്‍ന്ന് 249 രൂപ വീതം പലതവണയായി ബാക്കി പണവും നഷ്ടപ്പെട്ടു. സംഭവം രാത്രിയിലായതിനാല്‍ ബാങ്ക് അധികൃതരെ ബന്ധപ്പടാനും കഴിഞ്ഞില്ല. തുടര്‍ച്ചയായി 11539 നഷ്ടമായ ഉടനെ വിദ്യാര്‍ഥിനി പിതാവിന്റെ നിര്‍ദേശപ്രകാരം അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന 10500 രൂപ എടിഎംവഴി പിന്‍വലിച്ചു. ഇതുമൂലം കുടുതല്‍ പണം നഷ്ടമാകുന്നത് തടയാനിടയായി. തുടര്‍ന്ന് കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കുകയും ബാങ്കിനോട് നഷ്ടമായ പണം തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടു. ബാങ്കില്‍നിന്ന് പണം നഷ്ടമായത് എങ്ങിനെയാണെന്നും ഏതക്കൗണ്ടിലേക്കാണ് പണം പോയത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കട്ടപ്പന സിഐ വി.എസ്. സുനില്‍കുമാര്‍ എസ്ബിഐ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 40 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."