തന്റെ തോല്‍വിയില്‍ പാര്‍ട്ടിക്കും പങ്കുണ്ടെന്ന് കെ.ബാബു
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെയും വി.എം സുധീരനുമെതിരെ ആഞ്ഞടിച്ച് മുന്‍മന്ത്രി കെ.ബാബു. പാര്‍ട്ടിക്ക് വേണ്ടാക്കവനെന്ന് തോന്നലുണ്ടാക്കി തനിക്ക് പരാജയം നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഒഴിഞ്ഞു. അതുപോലെ പാര്‍ട്ടിയ്ക്കും തോല്‍വിയില്‍ ധാര്‍മിക ഉത്തരവാദിത്വമുണ്ട്. ആദര്‍ശം പറഞ്ഞാല്‍ മാത്രം പാര്‍ട്ടി ഉണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്നെ കളങ്കിതനായും മദ്യലോബിയുടെ ആളായും ചിത്രീകരിച്ചുവെന്നും മദ്യനയം അപ്രായോഗികമെന്നറിഞ്ഞിട്ടും നയം നടപ്പാക്കാന്‍ നിര്‍ബന്ധിതനായതായും ഏറ്റെടുക്കാന്‍ താല്പര്യമില്ലാത്ത വകുപ്പ് അടിച്ചേല്പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി എക്സിക്യൂട്ടീവിലാണ് കെ.ബാബു പാര്‍ട്ടിക്കും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമെതിരെ സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."