HOME
DETAILS

ചാക്കുകളുടെ കയറ്റിറക്ക് കൂലി സംസ്ഥാന തലത്തില്‍ ഏകീകരിക്കുന്നത് വരെ വര്‍ധിപ്പിക്കരുത്: ജില്ലാ കലക്ടര്‍

  
backup
April 21 2018 | 06:04 AM

%e0%b4%9a%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

 

പാലക്കാട്: ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെട്ട ചാക്കുകളുടെ കയറ്റിറക്ക് കൂലി സംസ്ഥാന തലത്തില്‍ ഏകീകരിക്കുന്നത് വരെ വര്‍ധിപ്പിച്ച കൂലി ആവശ്യപ്പെടരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു ചുമട്ടുതൊഴിലാളി പ്രതിനിധികളോട് ആവശ്യപ്പെട്ടു. ചാക്കുകളുടെ കയറ്റിറക്ക് കൂലിതര്‍ക്കത്തെ തുടര്‍ന്ന് സപ്ലൈകോ-എന്‍.എഫ്.എസ്.എ കൊടുന്തിരപ്പിള്ളി ഗോഡൗണിലെ റേഷന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത തൊഴിലാളികളുടേയും ട്രേഡ് യൂനിയന്‍ പ്രതിനിധികളുടേയും യോഗത്തിലാണ് ജില്ലാ കലക്ടര്‍ ആവശ്യം മുന്നോട്ട് വച്ചത്.
നിലവിലുളള കൂലിയില്‍ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങള്‍ ഉടന്‍ തന്നെ തൂക്കി കയറ്റി നല്‍കാമെന്ന് തൊഴിലാളികളും പ്രതിനിധികളും യോഗത്തില്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെട്ട ചാക്കുകള്‍ കയറ്റുന്നതിന് ക്വിന്റലിന് 14.50 രൂപയും ഇറക്കുന്നതിന് 12 രൂപയുമാണ് നിലവില്‍ പിന്തുടര്‍ന്നിരുന്ന കൂലി.
നിറഞ്ഞ ചാക്കുകള്‍ തൂക്കാതെയും പൂര്‍ണമായി നിറയാത്ത ചാക്കുകള്‍ മാത്രം തൂക്കിയുമാണ് തൊഴിലാളികള്‍ റേഷന്‍ കടകളില്‍ കയറ്റിറക്ക് നടത്തിയിരുന്നത്. രണ്ടുതരം ചാക്കുകളും തൂക്കണമെന്ന് റേഷന്‍വ്യാപാരികളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ നിശ്ചിത കൂലിയേക്കാള്‍ കൂടുതല്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിനിടയാക്കിയതും.
കയറ്റിറക്ക് കൂലി ഏകീകരിച്ചുകൊണ്ടുളള സര്‍ക്കാര്‍ തീരുമാനം വൈകിയാല്‍ ജില്ലാ കലക്ടര്‍ വിഷയത്തില്‍ വീണ്ടും ഇടപെടണമെന്ന ആവശ്യം യോഗത്തില്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
കൂലിതര്‍ക്കം റേഷന്‍ വിതരണത്തെ ബാധിക്കാത്ത വിധം കൈകാര്യം ചെയ്യണമെന്ന ജില്ലാ കലക്ടറുടെ ആവശ്യവും തൊഴിലാളികളും ട്രേഡ് യൂനിയന്‍ പ്രതിനിധികളും അംഗീകരിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ (ജനറല്‍) സി.എം സക്കീന, സപ്ലൈകോ റീജനല്‍ മാനെജര്‍ പി. ദാക്ഷായണിക്കുട്ടി, പാലക്കാട് അസിസ്റ്റന്റ് മേഖലാ മാനെജര്‍ പി. ഷീബ, പാലക്കാട് ഡിപ്പൊ ജൂനിയര്‍ മാനെജര്‍ പി. സുരേഷ്, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു

uae
  •  a month ago
No Image

'പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം'; പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

ഒരു ഡ്രൈവറുടെ അശ്രദ്ധ, കൂട്ടിയിടിച്ച് വാഹനങ്ങള്‍; വീഡിയോ പങ്കുവച്ച് അബൂദബി പൊലിസ്

uae
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്തെ 3 നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12,13 തീയതികളിൽ അവധി

Kerala
  •  a month ago
No Image

ജമ്മുവിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ രണ്ട് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

National
  •  a month ago
No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago