HOME
DETAILS
MAL
സ്ത്രീ വിരുദ്ധ സമീപനങ്ങള്‍ക്കെതിരേ ഒന്നിക്കണം: വനിതാ ലീഗ്
backup
April 21 2018 | 06:04 AM
കുറ്റ്യാടി: സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ വര്‍ധിച്ചു വരുന്ന സമീപനങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ശാന്തിനഗര്ശാഖാ വനിതാ ലീഗ് സമ്മേളനം ആവശ്യപ്പെട്ടു.
പയ്യോളി മുനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ പി. കുല്‍സു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൈക്കാട്ട് ഫൗസിയ അധ്യക്ഷയായി.
എല്‍.എസ്.എസ് പരീക്ഷയില്‍ വിജയിച്ച കെ. അനുപ്രിയ, വി. നിഹാലയെ ചടങ്ങില്‍ അനുമോദിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് എസ്. പി കുഞ്ഞമ്മദ്, കുളമുള്ളതില്‍ നയീമ, കെ. കുഞ്ഞയിശ, കെ. സൈനബ, കെ. ഇബ്രാഹിം, പി. മൂസഹാജി, വി.എം സലീം, സി.എച്ച് കുഞ്ഞമ്മദ് ഹാജി, പറമ്പത്ത് മുഹമ്മദ്, ഒ.കെ റിയാസ്, ഒ.കെ സൂപ്പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."