ട്രാഫിക് പരിഷ്കരണം നടപ്പാക്കിയില്ല: പഞ്ചായത്തംഗങ്ങള്‍ പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി
പുല്‍പ്പള്ളി: വ്യത്യസ്ത പ്രശ്നങ്ങളില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളി പഞ്ചായത്ത് പ്രതിനിധികള്‍ പൊലിസ് ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. നഗരത്തിലെ ഗതാഗാതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം താറുമാറായതിലും പൊലിസ് സ്റ്റേഷന് നാഥനില്ലാത്ത അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് കെ.ജെ പോള്‍, മെമ്പര്‍മാരായ പി.എ മുഹമ്മദ്, ശോഭന പ്രസാദ്, സിന്ധു ബാബു, അനില്‍ മോന് എന്നിവരുടെ നേതൃത്വത്തിലാണ് പുല്‍പ്പള്ളി പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലിസ് ഇന്‍സ്പെക്ടര്‍ എം.ഡി സുനിലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. പുല്‍പ്പള്ളി ടൗണില്‍ നടപ്പില്‍ വരുത്തിയ ട്രാഫിക് പരിഷ്കാരം കര്‍ശനമായി നടപ്പിലാക്കുമെന്നും അനധികൃത പാര്‍ക്കിങ് ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന ഉറപ്പിന്മേലുമാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."