ജില്ലാ പഞ്ചായത്ത് ഓഫിസും പരിസരവും വൃത്തിയാക്കി
മലപ്പുറം: സിവില്‍ സ്റ്റേഷന്‍ കോംപൗണ്ട് 'ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ കാമ്പസ്' ആക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഫിസും പരിസരവും ഭരണ സമിതി അംഗങ്ങളും ജീവനക്കാരും കൂടി ശ്രമദാനമായി വൃത്തിയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, അനിതാകിഷോര്‍തുടങ്ങിയവര്‍ പങ്കെടുത്തു. ച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ ജീവനക്കാരും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിങ് ജീവനക്കാരും അക്ഷയ ജില്ലാ കോഡിനേറ്റര്‍ ടി. തനൂജിന്റെ നേതൃത്വത്തില്‍ അക്ഷയ പ്രോജക്റ്റ് ജീവനക്കാരും കെ.എന്‍ ഷാനവാസിന്റെ നേതൃത്വത്തില്‍ എം.ഐ.ഇ.ഡി ജീവനക്കാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഉമ്മര്‍ ഫാറൂഖ്, കോഴിക്കോട്ടെ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയ്‌നിംഗ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നവാസ് ജവാന്റെ നേതൃത്വത്തില്‍ സൈനിക പരിശീലനവും സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനവും നേടിയ യുവതി-യുവാക്കളും ശുചീകരണ യജ്ജത്തില്‍ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് ഓഫിസിന്റെ പിന്‍ഭാഗത്തുള്ള സ്ഥലം പച്ചക്കറി കൃഷ് ചെയ്യുന്നതിന് വേണ്ടി പാകപ്പെടുത്തി. ഇവിടെ വിവിധ വിഭാഗം ഓഫിസിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി നടത്തും. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഔഷധ സസ്യങ്ങളും തണല്‍ മരങ്ങളും ജില്ലാ പഞ്ചായത്ത് ഓഫിസിന്റെ പരിസരങ്ങളില്‍ വെച്ച് പിടിപ്പിക്കും.
ഫോട്ടോ..ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."