'നല്ല കൃഷിമുറകള്‍' പരിശീലന പരിപാടി
കോടഞ്ചേരി: പഴം, പച്ചക്കറി കൃഷിയില്‍ ജൈവരീതികള്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ 'നല്ല കൃഷിമുറകള്‍' പരിശീലന പരിപാടികളുടെയും ജൈവ ഉല്പാദന ഉപാധികളുടെ വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിര്‍വഹിച്ചു.
വാര്‍ഡ് അംഗം ബിന്ദു ജോര്‍ജ് അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിന്ന അശോകന്, കോടഞ്ചേരി വെജിറ്റബിള്‍ ഗുഡ് ക്ലസ്റ്റര്‍ സെക്രട്ടറി സജി ജോസഫ് കണ്ടത്തില്‍, ഹരിതമിത്ര പൗലോസ് കൊടക്കപ്പറമ്പില്‍, പച്ചക്കറി ജില്ലാ അവാര്‍ഡ് ജേതാവ് വര്‍ഗീസ് തോട്ടാമറ്റത്തില്‍, കൃഷി ഓഫിസര്‍ ഷബീര്‍ അഹമ്മദ്, അസിസ്റ്റന്റുമാരായ മിഷേല്‍ ജോര്‍ജ്, കെ. രാജേഷ് സംസാരിച്ചു.മുക്കം കൃഷി ഓഫിസര്‍ ഡോ.പ്രിയാ മോഹന്‍ പരിശീലനം നല്കി.
വിഷവിമുക്ത രീതിയിലും ജൈവരീതിയിലും പഴവും പച്ചക്കറികളും ക്ലസ്റ്റര്‍ മുഖേന ഉല്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇങ്ങനെ വിളയിച്ചെടുത്ത ഉല്പന്നങ്ങള് ഗാപ് ബ്രാന്‍ഡ് ചെയ്ത് കര്‍ഷകര്‍ക്ക് അധിക വരുമാനവും വിപണിയില്‍ മൂല്യവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."