HOME
DETAILS

റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി രൂക്ഷം; ഇ-പോസ് യന്ത്രം കാര്‍ഡുടമകള്‍ക്ക് തിരിച്ചടിയാകുന്നു

  
backup
April 22 2018 | 06:04 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

 

നിലമ്പൂര്‍: ഇ-പോസ് യന്ത്രം സ്ഥാപിച്ചതോടെ റേഷന്‍ കടകളില്‍ അരിയുള്‍പ്പെടെ കിട്ടാതെ കാര്‍ഡുടമകള്‍ വലയുന്നു. ഇന്റര്‍നെറ്റ് തകരാറുകളും നെറ്റ് വര്‍ക്കില്ലാത്തതുമാണ് റേഷന്‍ വിതരണം തടസപ്പെടാനിടയാക്കുന്നത്. ആഴ്ചാവസാനമായ ഇന്നലെ റേഷന്‍ കടകളില്‍ എത്തിയവര്‍ അരി കിട്ടാതെ നിരാശരായി മടങ്ങി.
കംപ്യൂട്ടര്‍ ബില്ലായതിനാലാണ് വിതരണം തടസപ്പെട്ടത്. എഴുതികൊടുക്കുന്ന ബില്ലായിരുന്നുവെങ്കില്‍ വിതരണം എളുപ്പമായിരുന്നുവെന്ന് കാര്‍ഡുടമകള്‍ പറയുന്നു. കൂടാതെ 70ശതമാനം ആളുകളുടേയും ആധാര്‍ റേഷന്‍ കാര്‍ഡ് ലിങ്കായിട്ടുമില്ല. കാര്‍ഡില്‍ പേരുള്ള വൈകല്യമുള്ളവരാണെങ്കില്‍ അവര്‍ തന്നെ റേഷന്‍ കടയിലെത്തി വേണം അരിയും മറ്റു സാധനങ്ങളും വാങ്ങാന്‍.
കാര്‍ഡുടമകളുടെ ക്ഷമപരീക്ഷിക്കുകയാണ് അധികൃതര്‍. നെറ്റ് വര്‍ക്ക് വന്നാല്‍ തന്നെ ബില്ലടിക്കാനുള്ള സാങ്കേതിക തടസങ്ങള്‍ വേറെയാണ്. ഇ-പോസ് യന്ത്രം സ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് സൗകര്യമില്ലാതെ 59 റേഷന്‍ കടകളുണ്ട്. ഇ-പോസ് യന്ത്രത്തില്‍ ചേര്‍ക്കാത്തമൂലം ആദിവാസി മേഖലയിലെ കടകളില്‍ കുത്തരി വിതരണം ചെയ്യുന്നില്ല. അധിക റേഷന്‍ കടകളിലും പച്ചരി മാത്രമേയുള്ളു.
ഓരോ തവണയും അരി എത്തുമ്പോള്‍ എത്തുമ്പോള്‍ അതു വാങ്ങാന്‍ കാര്‍ഡ് ഉടമ വീണ്ടും കടയിലെത്തണമെന്നതും ഇവരെ ബുദ്ധിമുട്ടിക്കുകയാണ്. നിലമ്പൂര്‍ താലൂക്കില്‍ 225 റേഷന്‍ കടകളാണുള്ളത്. കഴിഞ്ഞ 11ഓടുകൂടി എല്ലാ കടകളിലും ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ചു. ഗോഡൗണുകളില്‍നിന്ന് സാമഗ്രികള്‍ കടകളില്‍ എത്തിച്ച് തൂക്കി നല്‍കണമെന്ന് റീട്ടെയില്‍ വ്യാപാരികള്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം മൂലം ഗോഡൗണില്‍ നിന്നുള്ള വിതരണം നീണ്ടുപോയിരുന്നു. തര്‍ക്കത്തെിനൊടുവില്‍ ചൊവ്വാഴ്ചയാണ് കടകളിലേക്ക് അരിയെത്തി തുടങ്ങിയത്. അതേ സമയം എല്ലാ കടകളിലേക്കും അരി മുഴുവനായും വിതരണത്തിനെത്തിയിട്ടുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago