HOME
DETAILS

ജില്ലയില്‍ ഇന്റര്‍നെറ്റ് ഇനി യഥേഷ്ടം

  
backup
April 22 2018 | 07:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1

 

മലപ്പുറം: ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തതിന്റെ പേരില്‍ ഇനി ബുദ്ധിമുട്ടേണ്ട. ജില്ലയിലെ 53 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സേവനം ലഭിച്ചുതുടങ്ങി. സംസ്ഥാനത്തെ രണ്ടായിരം പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് 53 സ്ഥലങ്ങളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചത്. രണ്ടാംഘട്ടത്തില്‍ 84 കേന്ദ്രങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും. ജില്ലയില്‍ നിന്ന് 140 കേന്ദ്രങ്ങളെയാണ് സൗജന്യ വൈഫൈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.
ബി.എസ്.എന്‍.എല്ലാണ് ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സിവില്‍ സ്‌റ്റേഷന്‍, പഞ്ചായത്ത് ഓഫിസുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ പാര്‍ക്കുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോടതി വളപ്പുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂടി ഹോട്ട് സ്‌പോട്ടുകള്‍ വ്യാപിപ്പിക്കും. കലക്ടര്‍ അടങ്ങിയ സമിതിയാണ് വൈഫൈ ഹോട്ട് സ്‌പോട്ടിനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുത്തത്.
വൈഫൈ ലഭ്യമായ കേന്ദ്രങ്ങള്‍: ജില്ലാ പഞ്ചായത്ത് ഓഫിസ്, താനാളൂര്‍, വെട്ടം, എടരിക്കോട്, കോഴിച്ചെന, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, പാണ്ടിക്കാട്, വണ്ടൂര്‍, ചെറുകോട്, തൃക്കലങ്ങോട്, മമ്പാട്, മാറഞ്ചേരി, എടവണ്ണ, അമരമ്പലം, തുവ്വൂര്‍, ചോക്കാട്, എടപ്പറ്റ, എടക്കര, ചാലിയാര്‍, വട്ടംകുളം, ആനക്കയം, ഒതുക്കുങ്ങല്‍, വളവന്നൂര്‍, പെന്മുണ്ടം, കുറുവ(പഞ്ചായത്ത് ഓഫിസുകള്‍), തിരൂര്‍, താനൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി(നഗരസഭകള്‍), മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി(സിവില്‍ സ്റ്റേഷനുകള്‍). തിരൂര്‍ ഗവ. ജില്ലാ ആശുപത്രി, ഇ.എം.എസ് പെരിന്തല്‍മണ്ണ, കോട്ടപ്പടി താലൂക്ക് ആശുപത്രി. മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, തിരൂര്‍ ബസ് സ്റ്റാന്‍ഡ്, കൊളപ്പുറം ജങ്ഷന്‍, മൈനോരിറ്റ് കോച്ചിങ് സെന്റര്‍, ജില്ലാ പി.എസ്.സി ഓഫിസ്, മലയാളം സര്‍വകലാശാല, തിരൂര്‍ താഴേപ്പാലം, രാമപുരം കോഓപറേറ്റീവ് ബാങ്ക്, പുഴക്കാട്ടിരി ടൗണ്‍, കരിങ്കല്ലത്താണി. അങ്ങാടിപ്പുറം, കാടാമ്പുഴ , കോഴിച്ചെന(വില്ലേജ് ഓഫിസ്). പെരുമ്പടപ്പ്, താനൂര്‍, കാളികാവ്(ബ്ലോക്ക് പഞ്ചായത്ത്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  13 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  13 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  13 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  13 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  13 days ago