HOME
DETAILS

അട്ടപ്പാടി മില്ലറ്റ് ഗ്രാമം: ചെറുധാന്യങ്ങള്‍ മെയ് മാസം വിപണിയിലെത്തും

  
backup
April 22 2018 | 08:04 AM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0

 

 

പാലക്കാട്: ആദിവാസി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ നടപ്പാക്കിയ മില്ലറ്റ് ഗ്രാമം പദ്ധതി ലക്ഷ്യം കാണുന്നു. പൂര്‍ണമായും ജൈവകൃഷിരീതിയില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി 74.967 ടണ്‍ ചെറുധാന്യങ്ങളാണ് വിളവെടുത്തത്. ഇതില്‍ അധികമായി ഉല്‍പാദിപ്പിച്ച 2.8 ടണ്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി അടുത്തമാസം വിപണിയിലെത്തും.
750 ഏക്കറില്‍ ചെറുധാന്യകൃഷിയും 500 ഏക്കറില്‍ പയറുവര്‍ഗ കൃഷികളും 37.5 ഏക്കറില്‍ പച്ചക്കറി കൃഷി ഉള്‍പ്പെടെ 1287.5 ഏക്കറില്‍ അട്ടപ്പാടി ബ്ലോക്കിലെ 45 ആദിവാസി ഊരുകളിലാണ് കൃഷി ചെയ്തത്. ചോളം, റാഗി, ചാമ, തിന, വരക്, കുതിരവാലി, പയര്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും ഉല്‍പാദിപ്പിച്ചത്.
ആദിവാസി കര്‍ഷകരുടെ പാരമ്പര്യ കൃഷി പുനസ്ഥാപിക്കുക, പോഷകഹാരക്കുറവ് മൂലമുള്ള ശിശുമരണം പ്രതിരോധിക്കുക, തനത് കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കി സാമ്പത്തിക നിലവാരം ഉയര്‍ത്തുക എന്നീ ഉദ്ദേശ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പദ്ധതി ആരംഭിച്ചത്. പട്ടികവര്‍ഗ വികസന വകുപ്പും കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി 260 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന ആക്ഷന്‍ പ്ലാന്‍ അംഗീകരത്തിനായി സമര്‍പ്പിച്ചതായും മില്ലറ്റ് ഗ്രാമം സ്‌പെഷല്‍ ഓഫീസര്‍ ബി സുരേഷ് അറിയിച്ചു.
515 ഹെക്ടറില്‍ ട്രാക്ടറുകള്‍, കാളകള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം എന്നിവ ഉള്‍പ്പെടുത്തിയുമാണ് കൃഷിക്ക് നിലമൊരുക്കിയത്. നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍, ദാര്‍വാഡിലെ കാര്‍ഷിക ശാസ്ത്ര സര്‍വ്വകലാശാല, ആലത്തൂര്‍ വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവടങ്ങളില്‍ നിന്നും സംഭരിച്ച വിത്തുകളാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. കൃഷിക്കാവശ്യമായ ജൈവവളം (കാലിവളം) വിവിധ ഊരുകളില്‍ നിന്നും സഹകരണ സംഘങ്ങള്‍ വഴി വിതരണം നടത്തി.
ഉല്‍പാദിപ്പിച്ച ധാന്യങ്ങള്‍ വീടുകളില്‍ സംഭരിക്കുന്നതിനായി 10 ലക്ഷം ചെലവില്‍ 202 ധാന്യസംഭരണികള്‍ നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കൂടാതെ ചെറുധാന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ അട്ടപ്പാടി ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരേക്കറില്‍ ചെറുകിട മില്ല് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അഗളി പഞ്ചായത്തില്‍ കട്ടക്കാട് ഊരില്‍ കാര്‍ഷിക വിളകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ തേനീച്ച വേലികള്‍ ആദ്യമായി സ്ഥാപിക്കാനുള്ള നടപടിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി.
ആട്ടുകൊമ്പ്, അവര, അട്ടപ്പാടി തുവര എന്നിവയ്ക്ക് ഭൗമസൂചിക രജിസ്‌ട്രേഷന്‍ നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ ഐപിആര്‍ സെല്ലിന്റെ നേതൃത്വത്തില്‍ മൂലകൊമ്പ്, തെക്കേ ചാവടിയൂര്‍, നക്കുപ്പതി എന്നീ ഊരുകളില്‍ നടക്കുന്നുണ്ട്.
25 വര്‍ഷമായി കൃഷി ചെയ്യാതെ തരിശായി കിടന്ന ആദിവാസി ഭൂമികളില്‍ കൃഷി ആരംഭിച്ച് കര്‍ഷകരെ കാര്‍ഷിക സംസ്‌ക്കാരത്തിലേക്ക് തിരികെയെത്തിക്കാനും അവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കി സ്വയംപര്യാപ്തത കൈവരിക്കാനും മില്ലറ്റ് ഗ്രാമം പദ്ധതിയിലൂടെ കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago