ബി.ജെ.പിക്ക് നല്‍കുന്ന പരോക്ഷ സഹായത്തിനെതിരെ സീതാറാം യെച്ചൂരിയുടെ പ്രഹരം
സി പി എമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ ബാക്കിയാകുന്നത് കുടിപ്പകയും അവസാനിക്കാത്ത വിഭാഗിയതയും തന്നെ. അതാണ് എം ബി രാജേഷിലൂടെയും വൃന്ദ കാരാട്ടിലൂടെയും പാര്‍ട്ടി കോണ്‍ഗ്രസ് തീരുംമുമ്പെകണ്ടത്.പാര്‍ട്ടി കോണ്‍ഗ്രസില്‍ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന പ്രകാശ് കാരാട്ട് വിഭാഗത്തിന് കിട്ടിയ തിരിച്ചടി പാര്‍ട്ടിയില്‍ പ്രതിസന്ധി മൂര്‍ഛിപ്പിക്കും'പാര്‍ട്ടി യുടെ അധികാര സ്ഥാനത്തെ വെല്ലുവിളിക്കുന്ന ന്യൂനപക്ഷ വിഭാഗത്തെ വെട്ടിനിരത്തുക എന്നതായിരുന്നു പാര്‍ട്ടി ഇത് വരെ പുലര്‍ത്തിപ്പോന്ന ശൈലി.എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായി ഇതാദ്യമായി ന്യൂനപക്ഷ നിലപാട് അംഗീകരിക്കേണ്ടി വന്നിരിക്കുന്നു സിപിഎമ്മിന്റെ വരേണ്യ നേതൃത്വത്തിന്
നോട്ടക്ക് പിന്നിലാണെങ്കിലും ചില സംസ്ഥാനങ്ങളിലെ ങ്കിലും ബി ജെ പി യെ പരോക്ഷമായി സ ഹാ യിക്കുന്ന നിലപാടായിരുന്നു സിപിഎം എടുത്തത്. ബീഹാറിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയത് നിസ്സാര വോട്ടുകള്‍ക്കായിരുന്നു സിപിഎം വേറിട്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യില്ലായിരുന്നുവെങ്കില്‍ ഗുജറാത്തില്‍ ഈയി
ടെ കഴിഞ്ഞതെരഞ്ഞെടു ഫലം മറ്റൊന്നാകുമായിരുന്നു.പ്രകാശ് കാരാട്ടിന്റെ രാഷ്ട്രീയ കരട് പ്രമേയം പരോക്ഷ മാ യി ബിജെപിയെ സഹായിക്കന്നതാണ്.അതില്‍ യാതൊരുസംശയവും ഉണ്ടായിരുന്നില്ല.
പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തില്‍ ' എല്ലാ മതനിരപേക്ഷ കക്ഷികളെ യും അണിനിരത്തി ബിജെപിയെ പരാജയപെടുത്തുക എന്നതാണ് പ്രഥമ ദൗത്യം. എന്നാല്‍ ഇത് ചെയ്യേണ്ടത് കോണ്‍ഗ്രസ് ധാരണയോതെ രഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെയാണ് ' ഈ വാചകത്തെയാണ് കഴിഞ്ഞ ദിവസം സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പരിഹസിച്ച് തള്ളിയത്.ഓപ്പറേഷന്‍ നടക്കുക യും വേണം ഒരു തുള്ളി രക്തം പൊടിയാനും പാടില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പാരിഹാസം. കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ സി പി എം കടുംപിടുത്തം വിടേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും അദേഹം പറയുകയുണ്ടായി.
പ്രകാശ് കാരാട്ടിന്റെ പ്രമേയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ രഹസ്യ ബാലറ്റ് അഭിപ്രായ രൂപീകരണം വേണമെന്ന യച്ചൂരിപക്ഷത്തിന്റെ ഉറച്ച തീരുമാനത്തെ തുടര്‍ന്നാണ് തന്റെ നിലപാടി ന് കേരളത്തിന്റേതടക്കമുള്ള ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും ന്യൂനപക്ഷ നിലപാട് പ്രകാശ് കാരാട്ട് വിഭാഗത്തിന് അംഗീകരിക്കേണ്ടി വന്നത്.സാധാരണ ഗതിയില്‍ സി പി എമ്മില്‍ ഭൂരിപക്ഷ അധികാര സ്ഥാനീയര്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ഇത്തരം യോഗങ്ങളിലൂടെ വെട്ടിനിരത്താറാണ് പതിവ്.കേരളത്തില്‍ നിന്നുള്ള വരും അതും പ്രതീക്ഷിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന് അരയും തലയും മുറുക്കി വന്നതും.ന്യൂനപക്ഷ വിഭാഗത്തിന്റെ രഹസ്യ വോട്ടെടുപ്പ് ആവശ്യത്തിന് വഴങ്ങി കാരാട്ട് വിഭാഗം പ്രമേയത്തില്‍ മാറ്റം വരുത്തുവാന്‍ ന,ിര്‍ബ്ബന്ധിതമാവുകയും ചെയ്തു,
എന്നാല്‍ ഇത് ചെയ്യേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണയോതെ രഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെയാണ്, എന്ന വാചകം ഒഴിവാക്കി പകരം ഇത് ചെയ്യേണ്ടത് കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലാതെയാണ് ' എന്നെഴുതിച്ചേര്‍ക്കേണ്ടി വന്നു. ധാരണയാകാം എന്നത് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയും ചെയ്തു.ഇതിനെതിരെയാണ് വ്യാഖ്യാനക സ ര്‍ ത്തു മാ യി വൃന്ദ കാരാട്ട് ഇന്നലെ രംഗത്ത് വന്നതും അതിനെതിരെ മറ്റൊരു പിബി അംഗമായ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലിം ആഞ്ഞടിച്ചതും.
പഴയ വിപ്ലവ പാര്‍ട്ടിയെന്ന മേല്‍ക്കുപ്പായം സി പി എം എന്നോ ഊരിവെക്കേണ്ടതായിരുന്നു. ഇതര രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ ഒരു സാദാ രാഷ്ട്രീയ പാര്‍ട്ടിയാണിന്ന് സി പി എം മേമ്പൊടിക്ക് പോലും അതില്‍ വിപ്ലവം കാണുക യില്ല ഇന്ന്.അഴിമതിയും സ്വജനപക്ഷപാതിത്വവും കുതികാല്‍ വെട്ടലും ഗ്രൂപ്പിസമെന്ന വിഭാഗിയതയും ഇതര പാര്‍ട്ടികളിലെ ന്ന പോലെ സി പി എമ്മിലും ഉണ്ട്.
പ്രത്യയശാസ്ത്രശാഠ്യമോ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തില്‍ വെള്ളം ചേരുന്നു എന്ന ആകുല തയോ അല്ല കേരളത്തിലെ സി പി എം നേതൃത്വത്തെ പ്രകാശ് കാരാട്ട് വിഭാഗത്തോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. അഞ്ചു വര്‍ഷം കൂടുമ്പോള്‍ കരഗതമാകുന്ന ഭരണം കോണ്‍ഗ്രസ്സിനെ പഴി പറഞ്ഞിട്ട് കിട്ടുന്നതാണ്. ധാരണ വരുമ്പോള്‍ ആ സാധ്യതയാണ് ഇല്ലാതാകുമെന്ന വേവലാതിയായിരിക്കാം അവരെ അലട്ടുന്നത്.
അധികാരത്തിനപ്പുറം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകരുന്നതിനെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ചിന്ത കേരളത്തിലെ സി പി എം നേതൃത്വത്തിന് ഇല്ലാതെ പോയി.ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് നയപരമായ നിലപാടുകള്‍ സ്വീകരിക്കുക എന്നതായിരിക്കും സി പി എമ്മിന് ഗുണം ചെയ്യുക എന്ന് സീതാറാം യെച്ചൂരി യെ പോലുള്ള സി പി എം നേതാക്കള്‍ ചിന്തിക്കുമ്പോള്‍ ഹാരിസണ്‍ കേസില്‍ തോറ്റു കൊടുത്തും കോവളം കൊട്ടാരം തീറെഴുതിയും മക്കളെ സുരക്ഷിതരാക്കുന്ന കേരളത്തിലെ ഭരണ കൂട സി പി എം നേതാക്കള്‍ക്കെന്ത് ഫെഡറലിസം' ആദര്‍ശത്തിനപ്പറം വ്യക്തികേന്ദ്രീത രാഷ്ട്രീയ പാര്‍ട്ടിയായി കേരളത്തിലെ സി പി എം എന്നോഅധ:പതിച്ചിരിക്കുന്നു. തിരുവാക്ക് എതിര്‍വാ ഇല്ലാത്ത അവസ്ഥ.
പാര്‍ട്ടി കോണ്‍ ഗ്രസ് തീരുമാനത്തിനെതിരെ എംബി രാജേഷും വൃന്ദ കാരാട്ടും നടത്തിയ പ്രസ്താവനകള്‍ അവര്‍ സ്വയം ആലോചിച്ചു ഉറപ്പിച്ച് പറഞ്ഞതാ യിരിക്കില്ല. കുട്ടി കുരങ്ങനെ കൊണ്ട് തള്ള കുരങ്ങ് ചുട് ചോറ് മാന്തിച്ചതാവാം. ബി ജെ പി വിരുദ്ധമുന്നണിക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടക്കാനുള്ള പ്രകാശ് കാരാട്ട് ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. വംശീയ സ്വേഛാധിപത്യത്തിലേക്ക് ബി ജെ പി ഭരണകൂടം ഇന്ത്യയെ വലിച്ചിഴച്ച് കൊണ്ടു പോകുമ്പോള്‍ മറ്റെല്ലാം മാറ്റി വെച്ച് മതേതര ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍ ബി ജെ പിയെ പുറംന്തള്ളുക എന്ന ഒരൊറ്റ അജണ്ടയില്‍ ഒന്നിച്ച് നില്‍ക്കേണ്ട ഒരു സന്ദര്‍ഭത്തില്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനായി വരട്ട് തത്വ വാദം പറയുന്നവരെ പുറംന്തള്ളുക തന്നെ വേണം
വൃന്ദ കാരാട്ടിനെപ്പോലുള്ളവര്‍ ഇപ്പോള്‍ ആരുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെങ്കില്‍പ്പോലും,.2019ലെ തെരഞ്ഞെടുപ്പില്‍ അവരടക്കമുള്ളസി പി എം നേതാക്കള്‍ക്ക് . തീര്‍ച്ചയായും ജനാധിപത്യ കക്ഷികള്‍ക്കൊപ്പം നില്‍ക്കേണ്ടി വരും'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."