കത്്‌വ പീഡനം: പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യത്തിന് നിരക്കാത്തതെന്ന് പൊലിസ്
ജമ്മു: ജമ്മുകശ്മിരിലെ കത്‌വയില്‍ എട്ടുവയസുകാരി പെണ്‍കുട്ടി മരിച്ചത് പീഡനം മൂലമല്ലെന്ന വാദം ശരിയല്ലെന്ന് പൊലിസ്. ഇത്തരക്കാര്‍ പറയുന്ന വാദം സത്യത്തിനും എത്രയോ അകലെയുള്ളതാണെന്നാണ് ജമ്മുകശ്മിര്‍ പൊലിസ് പറഞ്ഞത്.
പ്രതികളെ അനുകൂലിക്കുന്നവരായ ചിലരാണ് മാധ്യമങ്ങളിലൂടെ കുട്ടിയുടെ മരണത്തിനിടയാക്കിയ സംഭവം പീഡനമായിരുന്നില്ലെന്ന് പറയുന്നത്. ഇത് ശരിയല്ലെന്നും യാഥാര്‍ഥ്യത്തെ തിരിച്ചറിയാത്ത പരാമര്‍ശങ്ങളാണ് ഇതെന്നും പൊലിസ് പറയുന്നു.
സംഭവത്തില്‍ രണ്ട് പൊലിസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ ചെയ്യുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.
ജമ്മുകശ്മിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ ആവശ്യപ്പെട്ടത് സി.ബി.ഐ അന്വേഷണം വേണമെന്നാണ്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദത്തില്‍ ദുരൂഹതയുണ്ടെന്നും അതുകൊണ്ട് സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ അടുത്ത ദിവസങ്ങളിലായി ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ യഥാര്‍ഥ സംഭവവുമായി ബന്ധമില്ലാത്തതാണെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."