ലിഗയുടെ ദുരൂഹമരണം: അഞ്ചുലക്ഷം അടിയന്തര സഹായം
തിരുവനന്തപുരം: ലിത്വാനിയ സ്വദേശിയായ ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് വ്യക്തമാക്കി.
ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചുലക്ഷം രൂപ നല്‍കും.
അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി എല്സക്ക് തുക കൈമാറുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം എല്സയെ നേരില്‍കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ അറിയിച്ചു.
ലിഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന് എല്‍സ ടൂറിസം ഡയറക്ടറെ അറിയിച്ചു.
അതിന് വേണ്ടിയുള്ള നിയമതടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കാനും തീരുമാനമായിട്ടുണ്ട്.
കൂടാതെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്രചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ബാലകിരണ്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കോവളത്തിനടുത്ത് പനത്തുറയിലാണ് തിരിച്ചറിയാന്‍ സാധിക്കാത്ത നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ഇത് പോത്തന്കോടുനിന്നു കാണാതായ ലിഗയുടേതാണെന്ന് അവരുടെ സഹോദരി എല്‍സ തിരിച്ചറിഞ്ഞിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."