അതിര്‍ത്തിയിലെ ലൗഡ് സ്പീക്കര്‍ പ്രക്ഷേപണം; ദക്ഷിണ കൊറിയ അവസാനിപ്പിച്ചു
സിയൂള്‍: ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ ലൗഡ്‌സ്പീക്കര്‍ പ്രക്ഷേപണം ദക്ഷിണകൊറിയ അവസാനിപ്പിച്ചു.
ദ.കൊറിയയിലെ വാര്‍ത്തകള്‍, ഉ.കൊറിയയെ വിമര്‍ശിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടെ ലൗഡ്‌സ്പീക്കറുകള്‍ വഴി പ്രക്ഷേപണം ചെയ്യുന്ന രീതിയാണ് അവസാനിപ്പിച്ചതെന്ന് ദ.കൊറിയന്‍ അധികൃതര്‍ അറിയിച്ചു.
ഇരുകൊറിയകള്‍ക്കിടയിലെ സൈനിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ലൗഡ് സ്പീക്കര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നും ഇത് മേഖലയില്‍ സമാധാന അന്തരീക്ഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ദ.കൊറിയന്‍ വക്താവ് ചിയോ ഹോയി ന്യൂന്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കിടിയിലെ വിമര്‍ശനം അവസാനിപ്പിക്കാന്‍ പുതിയ നീക്കത്തിലൂടെ സാധ്യമാവും. സമാധാന അന്തരീക്ഷത്തിനുള്ള പുതിയ തുടക്കമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ 1963 മുതല്‍ തുടരുന്ന സമ്പ്രദായാമാണ് അവസാനിപ്പിച്ചിരിക്കുന്നത്.
ഉ.കൊറിയന്‍ സൈനികര്‍, അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ എന്നിവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ലൗഡ്‌സ്പീക്കര്‍ വഴിയുള്ള പ്രക്ഷേപണം.
എന്നാല്‍ സമാനമായ രീതിയില്‍ ദക്ഷിണകൊറിയന്‍ അതിര്‍ത്തിയില്‍ ലൗഡ്‌സ്പീക്കര്‍ വഴി വിവരങ്ങളും വിമര്‍ശനങ്ങളും പങ്കുവയ്ക്കുന്ന സമ്പ്രദായം ഉ.കൊറിയക്കമുണ്ട്. ഇത് അവാസനിപ്പിച്ചുവോ എന്ന കാര്യം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."