HOME
DETAILS
MAL
റാഷിദ് ഖാനും ഷാകിബും ലോക ഇലവനില്‍
backup
April 23 2018 | 21:04 PM
ദുബൈ: അഫ്ഗാനിസ്ഥാന് സ്പിന്‍ സെന്സേഷന് റാഷിദ് ഖാന്, ബംഗ്ലാദേശ് താരങ്ങളായ തമിം ഇഖ്ബാല്‍, ഷാകിബ് അല്‍ ഹസന് എന്നിവര്‍ ചാരിറ്റി മത്സരത്തില്‍ കളിക്കും. വെസ്റ്റിന്‍ഡീസും ലോക ഇലവനും തമ്മിലുള്ള ചാരിറ്റി മത്സരത്തില്‍ ലോക ഇലവനിലാണ് മൂന്ന് താരങ്ങളും ഇടംപിടിച്ചത്. നേരത്തെ മുന്‍ പാകിസ്താന് നായകന് ഷാഹിദ് അഫ്രീദി, ഷൊയ്ബ് മാലിക് എന്നിവരും ശ്രീലങ്കന്‍ താരം തിസര പെരേരയും ലോക ഇലവന് വേണ്ടി കളത്തിലിറങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. ഇയാന്‍ മോര്‍ഗനാണ് ലോക ഇലവനെ നയിക്കുന്നത്.
കാര്‍ലോസ് ബ്രാത്വെയ്റ്റാണ് വിന്‍ഡീസ് ടീമിന്റെ നായകന്. മെയ് 31ന് ലോര്‍ഡ്സ് മൈതാനത്താണ് ചാരിറ്റി ടി20 മത്സരം അരങ്ങേറുന്നത്. കരീബിയന്‍ ദ്വീപ് സമൂഹങ്ങള്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നശിച്ച സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണത്തിനായാണ് ഐ.സി.സി മത്സരം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."