അമ്മത്തൊട്ടിലില്‍ ലഭിച്ച കുട്ടിയുടെ സംരക്ഷണം വനിതാ ശിശു വികസന വകുപ്പ് ഏറ്റെടുത്തു
കോട്ടയം : അമ്മത്തൊട്ടിലില്‍ 20ന് പുലര്‍ച്ചെ 3.45 ന് ലഭിച്ച ആണ്‍കുട്ടിയുടെ സംരക്ഷണം വനിതാ ശിശു വികസന വകുപ്പ് ഏറ്റെടുത്തു.
ഒരാഴ്ച പ്രായം തോന്നിക്കുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ബിന്ദുകുമാരി അറിയിച്ചു. വിവരം വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂനിറ്റില്‍ അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ യൂണിറ്റ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. താല്‍ക്കാലിക സംരക്ഷണത്തിനായി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു അഡോപ്ഷന്‍ ഏജന്‍സിക്ക് കുട്ടിയെ ഏല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി കുട്ടിയെ കൈമാറി. കോട്ടയം ജില്ലാ മുനിസിപ്പല്‍ മെമ്പര്‍ സാബു പുളിമൂട്ടില്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിനോയ് വി.ജെ പ്രൊട്ടക്ഷന്‍ ഓഫീസര്‍, നോണ്‍ ഇന്‍സിറ്റിറ്റിയൂഷണല്‍ കെയര്‍ ആശിഷ് ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കുട്ടിയെ അഡോപ്ഷന്‍ ഏജന്‍സിക്ക് കൈമാറിയത്. ഇനി ഒരു മാസക്കാലം കുട്ടി ഈ സ്ഥാപനത്തിലായിരിക്കും. ഈ കാലയളവിനുള്ളില്‍ കുട്ടിയുടെ അവകാശികളായി ആരും എത്താത്ത പക്ഷം കുട്ടിയെ ദത്തുനല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുമായി 0481 2580548, 8281899464 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."