HOME
DETAILS

കൃഷി നാശം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ തയ്യാറാകാതെ അധികൃതര്‍

  
backup
April 24 2018 | 05:04 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

 

ഏറ്റുമാനൂര്‍: പേരൂര്‍, തെള്ളകം പാടശേഖരങ്ങളിലെ നെല്‍കര്‍ഷകരെ അധികൃതര്‍ തീര്‍ത്തും കൈവെടിഞ്ഞു. വേനല്‍മഴയില്‍ നെല്‍കൃഷി പാടെ നശിച്ചിട്ടും കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാതിരിക്കാന്‍ അധികൃതര്‍ മുട്ടാപ്പോക്ക് നയം സ്വീകരിക്കുന്നതായി പരാതി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത വേനല്‍മഴയില്‍ വിളവെടുക്കാറായ 125 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചത് കര്‍ഷകര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഇന്‍ഷ്വറന്‍സ് തുകയും അധികൃതര്‍ നിരാകരിക്കുകയായിരുന്നു.കൃഷി ഇറക്കിയ സമയത്ത് എല്ലാ കര്‍ഷകരെയും വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ത്തിരുന്നു. ഏക്കറിന് നൂറ് രൂപാ എന്ന നിരക്കില്‍ എല്ലാവരോടും പ്രീമിയം മേടിക്കുകയും ചെയ്തു. കൃഷി ഇറക്കി 120 ദിവസം കഴിഞ്ഞതിനാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.
ഇതോടെ ഇന്‍ഷ്വറന്‍സിന്റെ പേരില്‍ നടക്കുന്ന മറ്റൊരു തട്ടിപ്പാണ് പുറത്തു വന്നത്. 120 ദിവസം എന്ന് പറയുന്നത് അംഗീകരിച്ചാല്‍ പോലും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കേണ്ടതാണെന്നാണ് കര്‍ഷകരുടെ വാദം. വേനല്‍മഴ തുടങ്ങി പാടത്ത് വെള്ളം പൊങ്ങിയപ്പോള്‍ നെല്ല് കൊയ്യാന്‍ രണ്ടാഴ്ച കൂടി ബാക്കിയുണ്ടായിരുന്നു. വെള്ളപൊക്കത്താല്‍ കൃഷി നാശത്തിന്റെ വക്കിലാണെന്ന് കര്‍ഷകര്‍ കൃഷി ഓഫീസറെയും നഗരസഭാ അധികൃതരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. എന്നാല്‍ ആ സമയത്തൊന്നും തിരിഞ്ഞുനോക്കാത്ത കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതാകട്ടെ കൃഷി പാടെ നശിച്ച ശേഷവും. നെല്ലിന്റെ പ്രായം 120 ദിവസം ആകും മുമ്പ് തന്നെ കൃഷി നശിച്ചതായും കര്‍ഷകര്‍ പറയുന്നു.
വിള ഇന്‍ഷ്വറന്‍സ് എടുത്തിരുന്ന കര്‍ഷകര്‍ കൃഷി പാടെ നശിച്ചിട്ടും പ്രതീക്ഷയിലായിരുന്നു. അധികൃതര്‍ പൂര്‍ണ്ണമായും കൈവിട്ടതോടെ നെല്‍കൃഷിയില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് കര്‍ഷകര്‍. വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന പുഞ്ചപാടശേഖരം ഏറെ പണിപെട്ട് കൃഷിയോഗ്യമാക്കിയ കര്‍ഷകരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
തരിശ് പാടങ്ങള്‍ കൃഷി ചെയ്യുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന വിശ്വാസത്തില്‍ കൃഷിയ്ക്കിറക്കിയവരാണ് ഇവിടത്തെ കര്‍ഷകര്‍. ഇനിയും ഏക്കര്‍ കണക്കിന് പാടം കൃഷിയിറക്കാതെ കിടപ്പുണ്ട്.ഈ വര്‍ഷം ഈ പാടങ്ങളില്‍ കൃഷിയിറക്കണമെന്ന ആഗ്രഹത്തിലിരുന്ന കര്‍ഷകരാണ് നിരാശയിലായിരിക്കുന്നത്. പാടത്തെ അമിതവെള്ളം നിയന്ത്രിക്കുന്നതിന് പാറമ്പുഴ കുത്തിയതോട്ടില്‍ മോട്ടോര്‍പുര സ്ഥാപിക്കുന്നതിന് അനുവദിച്ച തുക കര്‍ഷകര്‍ക്ക് കൈമാറാന്‍ കൂട്ടാക്കാതെ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിലേക്ക് തിരിച്ചയച്ചത് ഏറെ വിവാദമായിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷകരെ സഹായിക്കാനല്ല, മറിച്ച് ദ്രോഹിക്കാനാണ് ഏറ്റുമാനൂരിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago