മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കം ബഹളത്തില്‍ കലാശിച്ചു
തൊടുപുഴ: 19 കാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കം ബഹളത്തില്‍ കലാശിച്ചു.
ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. നഗരത്തിനു സമീപത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ ജില്ലാ ആശുപത്രിയില്‍ പൊലിസ് സര്ജന് ഇല്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടു പോകണണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്. ഇവിടെ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് പൊലിസുകാരും ബന്ധുക്കളും ആവശ്യപ്പെട്ടു.
സംഭവത്തിന്റെ നിയമ വശങ്ങള് ബന്ധുക്കളെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. അതേസമയം മറ്റ് രണ്ട് മൃതദേഹങ്ങള്‍ ഇന്നലെ ഇവിടെ പോസ്റ്റുമോര്‍ട്ടം നടത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."