പള്ളിപ്പുറത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു
പടിഞ്ഞാറങ്ങാടി: തൃത്താല നിയോജക മണ്ഡലത്തിലെ ഏക റെയില്‍വേസ്റ്റേഷനായ പള്ളിപ്പുറത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി ആളുകളാണ് ഈ റെയില്‍ പാളം മുറിച്ച് കടന്ന് അതിസാഹസികമായി ഇതുവഴി യാത്ര ചെയ്യുന്നത്.
ഡബിള്‍ ട്രാക്ക് വന്നതോടെ ട്രാക്ക് മുറിച്ച് കടക്കുന്നവരുടെ ദുരിതവും കൂടി. യുവാക്കള്‍ എങ്ങിനെയെങ്കിലും മുറിച്ച് കടക്കുമെങ്കിലും വൃദ്ധരായവരാണ് ഏറെയും പ്രയാസപ്പെടുന്നത്. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നാടപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും ഈ ട്രാക്ക് മുറിച്ച് കടന്ന് വേണം സ്‌കൂളിലെത്താന്‍.
ഈ പ്രദേശത്തുകാരുടെ ദീര്‍ഗ കാല അഭിലാഷമാണ് ഇവിടെ മേല്‍പ്പാലം വേണമെന്നുള്ളത്. മേല്‍പ്പാലം അനുവദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് പരുതൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇജാസ് പള്ളിപ്പുറം അധ്യക്ഷനായി. യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റി കണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
വി.ടി.ബല്‍റാം എം.എല്‍.എ, സി.എച്ച് ഷൗക്കത്തലി, പി.മാധവദാസ്, പി.ബാലന്‍, കെ.മുഹമ്മദ്, ബാബു നാസര്‍, ഒ. ഫാറൂഖ്, പി.എം.സ ബാഹ്, പി.എ. വാഹിദ്, ഷംസു, ടി.എം.ആബിദലി, മന്‍മോഹന്‍, ഹംസക്കുട്ടി, അഭി എടമന, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."