ജില്ലാതല ഉദ്ഘാടനം കെ ബാബു എം.എല്‍.എ നിര്‍വഹിച്ചു
കൊല്ലങ്കോട്: ലോക പരിസ്ഥിതി ദിനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സംയോജിത നീര്‍ത്തട പരിപാലന പരിപാടി നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല ഉദ്ഘാടനം കൊല്ലങ്കോട് വട്ടേക്കാട് ജി.യു.പി സ്കൂളില്‍ നെന്മാറ നിയോജക മണ്ഡലം കെ ബാബു എം.എല്‍.എ നിര്‍വഹിച്ചു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന് അധ്യക്ഷനായ യോഗത്തില്‍ വൃക്ഷ തൈകള്‍ നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ വിതരണം നടന്നു. ചടങ്ങില്‍ ഡോ. പി.കെ സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം യു അസ്സീസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രന്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, കെ ശിവരാമന്, ജയലളിത, ബി അനന്തകൃഷ്ണന്, പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."