HOME
DETAILS

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

  
Web Desk
December 03, 2024 | 4:29 AM

Tragic Car Accident in Alappuzha Five Dead Students Among Victims12

ആലപ്പുഴ: ഭാരിച്ച പഠനത്തിന്റെ വരസതയകറ്റാന്‍ ഒരു സിനിമ. ഇടക്ക് രതിവുള്ളതാണ് കൂട്ടുകാരൊന്നിച്ചുള്ള പുറത്ത് പോക്കും കറക്കവുമൊക്കെ. എന്നാല്‍ ആ യാത്ര ഇത്രമേല്‍ കണ്ണീര്‍പെയ്ത്താവുമെന്ന് ആരും കരുതിയില്ല. 

ആലപ്പുഴ മെഡിക്കല്‍ കൊളജ് പരിസരത്ത് ഇന്നലെ പെരുംമഴയായിരുന്നു. ഉള്ളിലൂറിവന്ന സങ്കടം പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു അവിടെ. കളിച്ചും ചിരിച്ചും ബഹളംവെച്ചും ഇറങ്ങിപ്പോയവര്‍ ചേതനയറ്റവരായി തിരിച്ചുവന്ന കാഴ്ച. അപകടവിവരമറിഞ്ഞ് സഹപാഠികള്‍ ആശുപത്രിയിലേക്ക് കുതിച്ചു. ആരാണ് എന്താണ് എന്നറിയാതെ അവര്‍ ആവര്‍ ആര്‍ത്തു കരഞ്ഞു. 

കരളലിയിക്കുന്ന കാഴ്ചകളാണ് തിങ്കളാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നില്‍ കണ്ടത്. ആലപ്പുഴ പട്ടണത്തിലെ തിയേറ്ററില്‍ സിനിമ കാണാനായി കൂട്ടുകാരായ 13 പേരാണ് തിങ്കളാഴ്ച രാത്രി പുറപ്പെട്ടത്. കൂട്ടുകാരിലൊരാളുടെ കാറിലായിരുന്നു 11 പേരുടെ യാത്ര. മറ്റു രണ്ടുപേര്‍ പിന്നാലെ ബൈക്കിലും പോയി. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് അഞ്ചായി. വിവരമറിഞ്ഞതോടെ ഹോസ്റ്റലിലും മറ്റു താമസസ്ഥലങ്ങളിലുമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി.

രാത്രി ഒന്‍പതുമണിയോടെ കനത്ത മഴയ്ക്കിടെ കൂട്ടിയിടിയുടെ ശബ്ദം കേട്ടാണ് സമീപവാസികളും അതുവഴിപോയവരുമെല്ലാം ഓടിക്കൂടിയത്. കാര്‍ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാര്‍ വെട്ടിപ്പൊളിച്ച് വിദ്യാര്‍ഥികളെ പുറത്തെടുക്കുമ്പോള്‍ കാറോടിച്ചിരുന്നയാള്‍ക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഇയാളില്‍നിന്നാണ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണെന്നുള്ള വിവരം ലഭിച്ചത്.

നാട്ടുകാര്‍ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവിടെ വെളിച്ചക്കുറവുമുണ്ടായിരുന്നു ട്രാഫിക് പോലീസിന്റെ ഉള്‍പ്പെടെ വാഹനത്തിലാണ് പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. ബസ്സിനടിയില്‍ കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. ബസ് പിന്നിലേക്കു തള്ളിമാറ്റിയാണ് കാര്‍ വേര്‍പെടുത്തിയത്. കാര്‍ പൂര്‍ണമായി തകര്‍ന്നു.

കനത്ത മഴയില്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. അതിവേഗത്തിന് സാധ്യതയുള്ള പ്രദേശമല്ലിതെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കാര്‍ ബസ്സിലേക്ക് വന്നിടിക്കുകയായിരുന്നെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. കാറും ബസും അമിത വേഗതയിലായിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. 

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.

പുതുക്കുറിച്ചി മരിയനാട് ഷൈന്‍ ലാന്‍ഡില്‍ ഡെന്റ്‌സണ്‍ പോസ്റ്റിന്റെ മകന്‍ ഷൈന്‍ ഡെന്റ്‌സണ്‍ (19), എടത്വാ സ്വദേശി കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (19), ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ എം.കെ. ഉത്തമന്റെ മകന്‍ കൃഷ്ണദേവ് (19), എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തില്‍ ആര്‍. ഹരിദാസിന്റെ മകന്‍ ഗൗരീശങ്കര്‍ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ മുഹസ്സിന്‍ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാര്‍ത്തിക വീട്ടില്‍ കെ.എസ്. മനുവിന്റെ മകന്‍ ആനന്ദ് മനു (19). ഇതില്‍ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  18 hours ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  19 hours ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  20 hours ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  20 hours ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  20 hours ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  20 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  21 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  21 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  a day ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  a day ago