വിത്തിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചു
അന്തിക്കാട്: കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍, ചേര്‍പ്പ് എം.എല്‍.എ ആയിരുന്നപ്പോള്‍ 2007 ല്‍ നെല്‍ക്കൃഷി പുനരാരംഭിച്ച ഉള്‍നാടന്‍ നെല്ലറയായ ശ്രീരാമന്‍ചിറയില്‍ വിത്തിറക്കല്‍ ചടങ്ങ് എം.എല്‍.എ ഗീതാ ഗോപി നിര്‍വഹിച്ചു.
2011 ല്‍ എം.എല്‍.എ ആയപ്പോള്‍ മുതല്‍ ശ്രീരാമന്‍ചിറയില്‍ വിത്തിറക്കി പൊന്നുവിളയിച്ച പെണ്‍കരുത്ത് തന്നെയാണ് 2016 ലും വര്‍ദ്ധിത കരുത്തോടെ, പരുവപ്പെടുത്തിയ 75 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ വിത്തിറക്കലിന് തുടക്കം കുറിച്ചത്.
കാല് നൂറ്റാണ്ടിലേറെക്കാലം തരിശിട്ട പാടശേഖരമാണ് അഡ്വ.വി.എസ് സുനില്‍കുമാര്‍, മുരളി പെരുനെല്ലി എം.എല്‍.എ, ഗീതാ ഗോപി എം.എല്‍.എ താന്ന്യം, അന്തിക്കാട് പഞ്ചായത്ത് ജന പ്രതിനിധികള്‍, കര്‍ഷകര്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ്മയോടെ ടണ്‍ കണക്കിന് നെല്ലു വിളയിക്കുന്ന അവസ്ഥയിലേക്ക് ഉയര്‍ത്തിയത്.
വിത്തിറക്കല്‍ ചടങ്ങിനു മുമ്പായി ചെമ്മാപ്പിളളി ,പെടയനാട് നടന്ന യോഗത്തില്‍ അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് പി.സി ശ്രീദേവി അധ്യക്ഷയായി. ഗീതാഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം സിജി മോഹന്‍ദാസ് മുഖ്യാതിഥിയായി.താന്ന്യം പഞ്ചായത്ത് ജനപ്രതിനിധികളായ പ്രീത ശിവന്, ഷിമ അഖില്‍, ബ്ലോക്ക് അംഗം ബാബു വിജയകുമാര്‍, പാടശേഖര സമിതി സെക്രട്ടറി വിത്സന് പുലിക്കോട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."