ത്രിപുര വിജയത്തില്‍ ബി.ജെ.പി അഹങ്കരിക്കേണ്ടതില്ലെന്ന് മമത
കൊല്‍ക്കത്ത: ത്രിപുര വിജയത്തില്‍ ബി.ജെ.പി അഹങ്കരിക്കേണ്ടതില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈ സംസ്ഥാനത്തെ വിജയത്തിന് ഒരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയത്തോളം പ്രാധാന്യതയേ ഉള്ളൂ എന്നും അവര്‍ പറഞ്ഞു.
25 വര്‍ഷത്തെ ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ബി.ജെ.പി ആദ്യമായി ഇവിടെ ഭരണത്തിലേറുന്നത്. ത്രിപുര വിജയം ബംഗാളില്‍ ബി.ജെ.പിക്കുള്ള വിജയത്തിനുള്ള ചവിട്ടുപടിയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇതിനോടുള്ള പ്രതികരണമായിട്ടാണ് മമത ഇങ്ങനെ പറഞ്ഞത്.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ താല്പര്യമുണ്ടെന്ന് അവര്‍ അറിയിച്ചു. അതേസമയം ത്രിപുരയില്‍ 30 സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തോട് അനുകൂലമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബംഗാളില്‍ സഖ്യമുണ്ടാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയാറാണെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."