പ്രചാരണത്തിന് ബി.ജെ.പി ആളുകളെ ഇറക്കുമതി ചെയ്യുന്നുവെന്ന് സിദ്ധരാമയ്യ
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കര്ണാടകയിലെത്തിക്കാനുള്ള ബി.ജെ.പി നീക്കത്തെ പരിഹസിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഉത്തരേന്ത്യയില്‍ നിന്ന് ആളുകളെ ഇറക്കുമതി ചെയ്യേണ്ടി വരുന്നത് ബി.ജെ.പിക്ക് കര്‍ണാടകയില്‍ നേതാക്കളില്ലാത്തതുകൊണ്ടാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ഉത്തരേന്ത്യയില്‍ നിന്ന് ആളുകളെ ഇറക്കുമതി ചെയ്യുന്നതിലൂടെ ബി.എസ്.യെദ്യൂരപ്പയെ പാര്‍ട്ടി തന്നെ തരംതാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി 35 റാലികളില്‍ യോഗി ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് ബി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മെയ് മൂന്ന് മുതലാകും യോഗി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കര്‍ണാടകയില്‍ എത്തുക.
ലിംഗായത്ത്,ദലിത് സാമുദായിക വോട്ടുകള്‍ ലക്ഷ്യമിട്ടാണ് യോഗിയെ ബി.ജെ.പി കര്ണാടകയിലെത്തിക്കുന്നത്. ഇതിനെ പരിഹസിച്ചാണ് സിദ്ധരാമയ്യയുടെ ട്വീറ്റ്. 'കര്‍ണാടകയിലെ ബി.ജെ.പിക്കാര്‍ പ്രധാനമന്ത്രി മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പോലെയുള്ള ഉത്തരേന്ത്യന്‍ ഇറക്കുമതിക്കായി കാത്തിരിക്കുകയാണ്.
സംസ്ഥാനത്ത് നേതാക്കളില്ലെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരപ്പ ഡമ്മിയാണെന്ന് ബി.ജെ.പി സമ്മതിക്കുകയാണ്. പ്രധാനമന്ത്രി വരട്ടെ,പോകട്ടെ.
ഇവിടെ പോരാട്ടം യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിലാണ്, ആര് ജയിക്കുമെന്ന് നിങ്ങള്‍ക്കറിയാം. സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."