HOME
DETAILS

ടൂറിസം മേഖലയില്‍ അഞ്ചുലക്ഷം പേര്‍ക്കു തൊഴില്‍: മന്ത്രി എ.സി മൊയ്തീന്‍

  
backup
June 05 2016 | 22:06 PM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b2%e0%b4%95

തൃശൂര്‍:പരിസ്ഥിതിക്കു കോട്ടം തട്ടാത്ത വിധം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം മേഖലയില്‍ അഞ്ചുലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കാനാണു ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് സഹകരണ-ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിലങ്ങന്‍ കുന്നില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
 എല്ലാ വകുപ്പുകളേയും കൂട്ടിയോജിപ്പിച്ചുള്ള ടൂറിസം വികസനമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വെല്ലുവിളികളെ അതിജീവിക്കാനും സാധ്യതകളെ പ്രയോജനപ്പെടുത്താനും കഴിയണം. വിലങ്ങന്‍ കുന്നിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ മഴവെള്ള സംഭരണിയുടെ സാധ്യത പരിശോധിക്കുമെന്നും സ്വകാര്യ സംരംഭകരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിലങ്ങന്‍കുന്നിലെ വികസന സാധ്യതകള്‍ വികസിപ്പിക്കുമെന്നും മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
പി.കെ. ബിജു എംപി മുഖ്യാതിഥിയായിരുന്നു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി. എടക്കളത്തൂര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത കൃഷ്ണന്‍, പി.ആര്‍. സുരേഷ് ബാബു, അടാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഒ. ചുമ്മാര്‍, മറ്റുജനപ്രതിനിധികള്‍, വിലങ്ങന്‍ ട്രക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് സി.കെ. ശങ്കരനാരായണന്‍  പങ്കെടുത്തു. ജില്ലാ കലക്ടര്‍ വി. രതീശന്‍ സ്വാഗതവും ഡിടിപിസി സെക്രട്ടറി എം.ബി. കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.  വിലങ്ങന്‍കുന്നില്‍ മന്ത്രി എ.സി. മൊയ്തീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, പി.കെ. ബിജു എംപി എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  11 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  11 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  11 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  11 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  11 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  11 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  11 days ago