HOME
DETAILS

പരിസര ശുചീകരണ പ്രവര്‍ത്തനം ജനകീയ സംരംഭമാക്കും: മന്ത്രി എ.സി മൊയ്തീന്‍

  
backup
June 05 2016 | 22:06 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

തൃശൂര്‍: മാലിന്യ നിര്‍മാര്‍ജന പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കി സമ്പൂര്‍ണ ജനകീയ സംരംഭമാക്കുന്നതിനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സഹകരണ ടൂറിസം വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റേയും തൃശിവപേരൂര്‍ ലയണ്‍സ് ക്ലബിന്റേയും ആഭിമുഖ്യത്തില്‍ ജില്ലാതല ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ജില്ലാ ആസൂത്രണ ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാലിന്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിനൊപ്പംതന്നെ ജനങ്ങളുടെ സമീപനത്തിലും മാറ്റമുണ്ടാകണം. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ സംസ്‌കരിച്ചാല്‍ അതൊരു സാമൂഹ്യ പ്രശ്‌നമാകില്ല.
മണ്ണിന്റേയും വായുവിന്റേയും ജലാശയങ്ങളുടേയും അതിരുവിട്ട മാലിന്യമാണ് ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തെന്നും മന്ത്രി പറഞ്ഞു. വരുംതലമുറയ്ക്കായി ഭൂമിയേയും അതിലെ വിഭവങ്ങളേയും കരുതിവയ്‌ക്കേണ്ടതിന്റെ ചുമതല നമുക്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.വികസന പ്രക്രിയയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പങ്ക് അടിയന്തരമായി പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം ആപത്കരമാണ്. പ്രകൃതിയുമായി കണ്ണിചേര്‍ന്നുള്ള വികസനമാണ് യഥാര്‍ഥ വികസനം. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുമ്പോഴും ആരോഗ്യ പൂര്‍ണമായ ജീവിതം വളരെ പ്രയാസകരമായി വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ. ബിജു എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ കലക്ടര്‍ വി. രതീശന്‍, തൃശൂര്‍ സബ് കലക്ടര്‍ ഹരിത വി. കുമാര്‍, എഡിഎം എം.ജി. രാമചന്ദ്രന്‍ നായര്‍, തൃശൂര്‍ ഡി.എഫ് .ഒ ജോര്‍ജ് പി മാത്തച്ചന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുഹിത, ലയണ്‍സ് ക്ലബ് ജില്ലാ ചെയര്‍മാന്‍ പി.എസ്. ഉണ്ണികൃഷ്ണന്‍, വിവിധ സര്‍വിസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 ഉദ്ഘാടന ചടങ്ങിനുശേഷം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിന്റെ മുന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ഈസ ക്ലാസെടുത്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ നിര്‍മിക്കുന്ന പൈതൃകോദ്യാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്റേയും സംസ്ഥാന പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേയും പേരിലുള്ള വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷന്‍ വളപ്പിലെ നിര്‍ദിഷ്ട പ്ലാന്റ് ജനറ്റിക് റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.
മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരിലും സ്വന്തം പേരിലുമുള്ള വൃക്ഷത്തൈകളാണു കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പൈതൃക ഉദ്യാനത്തില്‍ നട്ടത്.
ഇതിനുപുറമെ സംസ്ഥാനം ഭരിച്ച മറ്റു മുഖ്യമന്ത്രിമാര്‍, വിവിധ മന്ത്രിസഭകളില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച മന്ത്രിമാര്‍, വിവിധ കാലഘട്ടങ്ങളില്‍ ജില്ലയുടെ ചുമതല വഹിച്ച കലക്ടര്‍മാര്‍, രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാര്‍ എന്നിവരുടെ പേരിലുള്ള വൃക്ഷത്തൈകളും പൈതൃകോദ്യാനത്തിലുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  11 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  11 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  11 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  11 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  11 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  11 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  11 days ago